Friday December 09, 2016
Latest Updates

കൊലപതകിയുമായി പ്രണയം,വനിതാ ജയില്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊലപതകിയുമായി പ്രണയം,വനിതാ ജയില്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

ബെല്‍ഫാസ്റ്റ്:പ്രേമത്തിന് കണ്ണില്ലെന്നു പറയും. ഇത് ഒരു വിധത്തില്‍ ശരിയാണ്. പ്രണയിക്കുന്നവരില്‍ നല്ലതു മാത്രമെ കാണൂ. ഏതു നന്മ തേടിയാലും അവസാനം നിങ്ങള്‍ ഈ വ്യക്തിയില്‍ ചെന്നെത്തും. ആ വ്യക്തി തെറ്റുകള്‍ ചെയ്താലും അതംഗീകരിച്ച് ക്ഷമിക്കാന്‍ തയ്യാറായെന്ന് വരും. 
എപ്പോഴും ആ വ്യക്തിയെ കാണാനാഗ്രഹിക്കുക, കൂടെ സമയം ചെലവാക്കാനാഗ്രഹിക്കുക, കണ്ടില്ലെങ്കില്‍ നിരാശയും വിഷമവും തോന്നുക. ഇതെല്ലാം പ്രേമക്കുരുക്കു തന്നെ.
പക്ഷേ എവിടെ ആരെയാണ് പ്രേമിക്കുന്നത് എന്നറിയാതെ പ്രേമിച്ചാല്‍ ആന്‍ട്രിമിലെ മാഗ്ബറി ജയിലിലെ വനിതാ ഓഫിസര്‍ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിച്ചേക്കാം.
കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് ജയില്‍ ഓഫിസറുടെ മലരമ്പനായത് .പ്രേമം തലയ്ക്ക് പിടിച്ചാല്‍ എന്താവും അവസ്ഥ?അത് തന്നെ ഇവിടെയും സംഭവിച്ചു….. എപ്പോഴും ആ വ്യക്തിയെ കാണാനാഗ്രഹിക്കുക, കൂടെ സമയം ചെലവാക്കാനാഗ്രഹിക്കുക, കണ്ടില്ലെങ്കില്‍ നിരാശയും വിഷമവും തോന്നുക…അവസാനം ജയിലറ മണിയറയാവുന്നത് കണ്ടപ്പോള്‍ സംഭവം പന്തിയല്ലെന്ന് തോന്നി കഴിഞ്ഞ ദിവസം ജയില്‍ ഓഫിസറെ ജോലിയില്‍ നിന്നും സസ്‌പെന്ഡ് ചെയ്തതായി നോര്‍ത്തേന്‍ അയര്‍ലണ്ട് പോലിസ് അറിയിപ്പിറക്കി കഴിഞ്ഞു 

Scroll To Top