Wednesday December 07, 2016
Latest Updates

ഫുട്ബോള്‍ വിജയം കണ്ട് ഹൃദയം പൊട്ടി നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്വദേശി മരിച്ചു

ഫുട്ബോള്‍ വിജയം കണ്ട് ഹൃദയം പൊട്ടി നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്വദേശി മരിച്ചു

ലിയോണ്‍: യൂറോകപ്പില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ചരിത്ര വിജയത്തിനു സാക്ഷിയായ ആരാധകന്‍ സ്റ്റേഡിയത്തില്‍ ഹൃദയംപൊട്ടി മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ്കാരനായ റോബര്‍ട്ട് റെയ്‌നിയാണ് മരിച്ചത്. മത്സരത്തിനു ശേഷം സ്റ്റേഡിയത്തില്‍വച്ച് ഇയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

യുക്രെയ്‌നെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പരാജയപ്പെടുത്തിയത്. 49 ാം മിനിറ്റില്‍ ഗാരെത് മക്കൊലിയും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ നെയില്‍ മഗ്ഗിനുമാണ് ഗോള്‍ നേടിയത്. 34 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഒരു പ്രധാന ടൂര്‍ണമെന്റില്‍ വിജയം നേടുന്നത്. 1982 ല്‍ ലോകകപ്പില്‍ സ്‌പെയിനിന് എതിരെയായിരുന്നു നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഒടുവിലെ വിജയം.
(കടപ്പാട് :ദീപിക)

Scroll To Top