Sunday September 24, 2017
Latest Updates

ഡബ്ലിനില്‍ ഒരു വീട് വാങ്ങാന്‍ തീരുമാനിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ടത് …….

ഡബ്ലിനില്‍ ഒരു വീട് വാങ്ങാന്‍ തീരുമാനിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ടത് …….

ഡബ്ലിന്‍;ഡബ്ലിന്‍ നഗരത്തില്‍ ഒരു വീട് സ്വന്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ ഏറെയാണ്.ഡബ്ലിന്‍ മേഖലയില്‍ താമസിക്കുന്ന 70% മലയാളികളും ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത് എന്നറിയുമ്പോള്‍ മലയാളികളിലും വീടിന്റെ ആവശ്യക്കാര്‍ ഏറെയാണ് എന്നുറപ്പാണ്.

അയര്‍ലണ്ടിലെ മലയാളികള്‍ ഇവിടെ തുടരാന്‍ വന്നവരല്ല,ഈ രാജ്യം ഒരു ഇടത്താവളം മാത്രമാണെന്നായിരുന്നു ഒരു കാലത്തെ പ്രചരണം.ആസ്‌ട്രേലിയയിലേയ്ക്കും,കാനഡായിലേയ്ക്കും മറ്റും ഇപ്പോഴും മലയാളികള്‍ ഇവിടെ നിന്നും കുടിയേറുന്നുണ്ടെങ്കിലും കുടിയേറ്റത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു.ഫ്‌ലോട്ടിംഗ് പോപ്പുലേഷനാണ് അയര്‍ലണ്ടിലെ മലയാളികള്‍ എന്ന് തല്‍ക്കാലം ആരും പറയുന്നില്ല.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതും,മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജീവിത സുരക്ഷയും സൌഹാര്‍ദപരമായ സാമൂഹ്യാന്തരീക്ഷവും ഉണ്ടെന്നതും അയര്‍ലണ്ടിനെ ഇപ്പോഴും കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യനിരകളില്‍ എത്താന്‍ പ്രാപ്തരാക്കുന്നു.അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ മലയാളികളുടെ എണ്ണത്തില്‍ അധികം മലയാളികള്‍ കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമായി അയര്‍ലണ്ടില്‍ എത്തികഴിഞ്ഞു എന്നതും അയര്‍ലണ്ടിന്റെ ജനപ്രീയത്തിന്റെ തെളിവാണ്.

അയര്‍ലണ്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാവട്ടെ വാടക വീടുകളില്‍ നിന്നും മാറി സ്വന്തമായി വീട് വാങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയത് 2013 അവസാനത്തോടെയാണ്.വില ഏറ്റവും കുറഞ്ഞു നിന്ന 2010 മുതല്‍ 2013 പകുതി വരെയുള്ള കാലത്ത് ,രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ തകര്‍ച്ച കണ്ടു വ്യാകുലപ്പെട്ട് അയര്‍ലണ്ടില്‍ തുടരണോ വേണ്ടയോ എന്ന് സന്ദേഹിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഭവനവില കുതിച്ചു കയറുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍  ഭവനവില രാജ്യത്തൊട്ടാകെ കുറയുന്നുണ്ടെങ്കിലും വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അനുഭവഭേദ്യമാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ഊതിപ്പെരുപ്പിച്ച കുമിളകള്‍ ചുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.നിശ്ചിതമായ ഡിപ്പോസിറ്റും കൈയ്യില്‍ സൂക്ഷിച്ച് അവസരം നോക്കിയിയിരിക്കുന്നവര്‍ക്കുള്ള ‘നല്ലകാലം’തുടങ്ങാന്‍ പോകുന്നു എന്നാണ് രാജ്യത്തെ ധനകാര്യവിദഗ്ദര്‍ നല്കുന്ന സൂചനകള്‍.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എവിടെ വാങ്ങണം എന്ന് ആലോചന തുടങ്ങാന്‍ കാലമായി എന്നാണ് അതിനര്‍ഥം.വിശാലമായ ഡബ്ലിനില്‍ ചില സ്ഥലങ്ങളെങ്കിലും താമസിക്കാന്‍ ഉത്തമമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പഠനം അനുസരിച്ച് മലയാളികള്‍ ഇപ്പോള്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങള്‍ പോലും ‘സമാധാനപൂര്‍വ’മായ മേഖലകളല്ലെന്നാണ് വിലയിരുത്തുന്നത്.ഇഞ്ചിക്കോര്‍,താല,ഫിംഗ്ലസ്,ബ്ലാഞ്ചസ്‌ടൌണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ലൂക്കന്‍,ബ്ലാക്ക് റോക്ക്,ഫിസ്ബറോ,ക്ലൂണി ,എന്നിവ മികച്ച താമസ മേഖലകളില്‍ പെടുമ്പോള്‍,കാബ്ര,ക്രംലിന്‍,ആഷ്ടൌണ്‍ തുടങ്ങിയ പ്രദേശങ്ങളും കുഴപ്പമില്ലാത്ത പ്രദേശങ്ങളില്‍പ്പെടുന്നു. 

 ഭവനവിപണിയിലെ ഒരു പ്രമുഖമാധ്യമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം വിവിധ പ്രദേശങ്ങളെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത് താഴെ പറയും വിധമാണ്.

സൂചകങ്ങള്‍
പച്ച നിറം: താമസിക്കാന്‍ ഏറ്റവും ഉത്തമമായ പ്രദേശം 
ഇളം പച്ച നിറം:ഉത്തമം/ പക്ഷേ റയില്‍ യാത്ര സൗകര്യം കുറവ് 
ചുവപ്പ് നിറം:മോശം സ്ഥലം / കുറ്റകൃത്യങ്ങളുടേയും,സാമൂഹ്യവിരുദ്ധരുടെയും ശല്ല്യക്കൂടുതല്‍.
ഇളം ചുവപ്പ്:ശരാശരി / കുഴപ്പമില്ലാത്ത പ്രദേശം 
നീല ഡോട്ടുകള്‍:ട്രെയിന്‍ സ്റ്റേഷന്‍ 
റെഡ് പുഷ്പിന്‍:ലുവാസ് റെഡ് ലൈന്‍ 
ഗ്രീന്‍ പുഷ്പിന്‍:ലുവാസ് ഗ്രീന്‍ ലൈന്‍HOUSPLA HHG
Scroll To Top