Saturday December 10, 2016
Latest Updates

ചൈനയില്‍ ബീഫ് വില്‍ക്കാന്‍ പോയ ഐറിഷ് കമ്പനിയുടെ പണി പാളി, ഇനി ഇന്ത്യയിലേക്കെന്ന് കമ്പനി

ചൈനയില്‍ ബീഫ് വില്‍ക്കാന്‍ പോയ ഐറിഷ് കമ്പനിയുടെ പണി പാളി, ഇനി ഇന്ത്യയിലേക്കെന്ന് കമ്പനി

ഡബ്ലിന്‍:വന്‍ പ്രതീക്ഷകളോടെ ചൈനീസ് മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പനയ്ക്കിറങ്ങിയ ഐറിഷ് കമ്പനികള്‍ക്ക് തിരിച്ചടി.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വില്‍പ്പന 80 ശതമാനം ഇടിഞ്ഞതോടെ, ഇവരില്‍ പ്രധാനിയായ ഐറിഷ് മീറ്റ് പ്രോസസ്സറായ ഡന്‍ബിയ ചൈനീസ് മാര്‍ക്കറ്റ് വിട്ടു പോരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഇന്ത്യയാണ് അടുത്ത ലക്ഷ്യം ഒപ്പം ഫിലിപ്പൈന്‍സും ആഫ്രിക്കയും വരും കൊല്ലങ്ങളിലേക്കുള്ള ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഹോംകോംഗില്‍ ചൈനയുടെ മുതിര്‍ന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് സംസാരിച്ചശേഷം ഡാന്‍ബിയയുടെ സ്ഥാപകനായ ജാക്ക് ഡോബ്‌സണ്‍ അറിയിച്ചതാണ് ഈ വിവരം. 

ചൈനയ്ക്ക് ബീഫ് ക്ഷാമം ഇല്ലാത്തതും അവര്‍ തദ്ദേശീയരായ ഉത്പ്പാദകരെ സംരക്ഷിയ്ക്കുന്നതുമാണ് തങ്ങളുടെ ബിസിനസ്സിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയിലെ ബീഫ് മാര്‍ക്കറ്റില്‍ വസന്തകാത്തിനു മുമ്പ് വിലയില്‍ വലിയ ഒരു ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്,

ചൈനയുമായുള്ള അയര്‍ലണ്ടിന്റെ ഇടപാടുകള്‍ എല്ലാം ഇത്തരത്തിലുള്ള വീഴ്ച്ചകളാല്‍ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ദൃഡമാക്കാനുള്ള ഒരുക്കത്തിലാണ് ഐറിഷ് കമ്പനികള്‍.

Scroll To Top