Saturday December 10, 2016
Latest Updates

ബീഫ് കഴിച്ചെന്ന് ആരോപിച്ച് 50 വയസുകാരനെ ജനക്കൂട്ടം അടിച്ചു കൊന്നു 

ബീഫ് കഴിച്ചെന്ന് ആരോപിച്ച് 50 വയസുകാരനെ ജനക്കൂട്ടം അടിച്ചു കൊന്നു 

ദാദ്രി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് 50 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു.മുഹമ്മദ് അഖ്‌ലക് എന്നയാളെയാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി ജനക്കൂട്ടം അടിച്ചുകൊന്നത്. ഗുരുതര പരിക്കുകളോടെ ഇയാളുടെ മകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും 45 കി.മി അകലെയാണ് ദാദ്രി.

അഖ്‌ലകിന്റെ വീട്ടില്‍ പശുമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് തിങ്കളാഴ്ച രാത്രിയോടെ നൂറോളം പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും ജനക്കൂട്ടം തകര്‍ത്തു. പൊലീസ് എത്തിയപ്പോഴും ജനക്കൂട്ടം അഖ്‌ലകിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ബീഫ് അല്ലായിരുന്നെന്നും ആട്ടിറച്ചി ആയിരുന്നുവെന്നും അഖ്‌ലകിന്റെ മകള്‍ സാജിത പൊലീസിനോട് പറഞ്ഞു.

മുഹമ്മദ് അഖ്‌ലക്

മുഹമ്മദ് അഖ്‌ലക്

കലാപശ്രമത്തിന് 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ആറുപേരെ കസ്റ്റഡിയിലെടുത്തതായും ഗൗതം നഗര്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. അറസ്റ്റിനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് വാഹനത്തെ ആക്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നുവെന്ന് പൊലീസ് അറിയിച്ചു

Scroll To Top