Saturday December 03, 2016
Latest Updates

മാട്ടിറച്ചി നിരോധനം തുടക്കം മാത്രമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മാട്ടിറച്ചി നിരോധനം തുടക്കം മാത്രമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

പോത്തൊഴിച്ചുള്ള മാട്ടിറച്ചി നിരോധനം തുടക്കം മാത്രമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ ഗോയിനത്തില്‍ പെട്ട മൃഗങ്ങളുടെ വധം മാത്രമാണ് നിരോധിച്ചതെങ്കിലും ഭാവിയില്‍ മറ്റ് മൃഗങ്ങളെ അറുക്കുന്നതും നിരോധിക്കുമെന്നും സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ കോടതിയില്‍ പറഞ്ഞു.

മാട്ടിറച്ചി നിരോധം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചിരിക്കുന്നത്.

മാട്ടിറച്ചി നിരോധം ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണെന്നും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ലക്ഷ്യമിട്ടാണ് നിരോധനമെന്നും സര്‍ക്കാര്‍ പറഞ്ഞു. ജസ്റ്റിസുമാരായ വി.എം കനാഡെ, എ.ആര്‍ ജോഷി എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. എന്തുകൊണ്ടാണ് മാടുകളെ കൊല്ലുന്നത് മാത്രം നിരോധിച്ചതെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് മറ്റു മൃഗങ്ങളെ അറുക്കുന്നതും നിരോധിക്കുമെന്ന ഉത്തരം സര്‍ക്കാര്‍ നല്‍കിയത്.

 

Scroll To Top