Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ തേനീച്ച വളര്‍ത്തണമോ ?സൗജന്യ പഠന പദ്ധതിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ തേനീച്ച വളര്‍ത്തണമോ ?സൗജന്യ പഠന പദ്ധതിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

ഡബ്ലിന്‍:തേനീച്ച വളര്‍ത്തലിനെ കുറിച്ചു പഠിക്കാന്‍ സിറ്റി സെന്ററില്‍ സൗജന്യ കോഴ്‌സ്.സിറ്റി മേഖലയില്‍ ജീവിക്കുന്നവര്‍ക്ക് ഒരു വിനോദം എന്നതിലുപരി വരുമാനമാര്‍ഗ്ഗമായും തേനീച്ച വളര്‍ത്തല്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കോഴ്‌സില്‍ നിന്നും ലഭിക്കും.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ ഇന്നര്‍ സിറ്റി ബീ പ്രൊജക്റ്റ് സിഡിപി റോബര്‍ട്ട് എമ്മെറ്റ് തേനീച്ച വളര്‍ത്തലിന്റെ ആദ്യ പാഠങ്ങള്‍ പഠിതാക്കള്‍ക്ക് പകര്‍ന്നു നല്‍കും. ഏപ്രില്‍ 27 തിങ്കളാഴ്ച്ച മുതല്‍ മെയ് 1 വെള്ളി വരെ രാവിലെ പത്തിനും ഉച്ചക്ക് 12.30 നും ഇടയിലാണ് പഠനം.സിറ്റി സെന്ററില്‍ തന്നെയാണ് പഠനം 

താല്‍പര്യമുള്ളവര്‍ക്ക് 01-6708880 എന്ന നമ്പരില്‍ വിളിച്ചോ, info@recdp.ie എന്ന വിലാസത്തില്‍ മെയില്‍ അയച്ചോ മുന്‍കൂര്‍ ബുക്ക് ചെയ്യാം. കൂടാതെ താഴെ കാണുന്ന വിലാസത്തിലും ബുക്കിംഗ് സൗകര്യം ലഭ്യമാണ്.

റോബര്‍ട്ട് എമ്മെറ്റ്, കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റ്,
ഗ്രൌണ്ട് ഫ്‌ലോര്‍ ബ്ലോക്ക് ജി, അഷെര്‍സ് സ്ട്രീറ്റ്, ഡി 8

Scroll To Top