Saturday July 22, 2017
Latest Updates

ട്രിനിറ്റി കോളജില്‍ മൂട്ടശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു!

ട്രിനിറ്റി കോളജില്‍ മൂട്ടശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു!

ഡബ്ലിന്‍: ട്രിനിറ്റി കോളജില്‍ മൂട്ടശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. മൂട്ടകള്‍ പെറ്റുപെരുകുന്നത് വലിയ പ്രതിസന്ധിയാണെന്ന് കീട നിയന്ത്രണ വിദഗ്ദര്‍ പറഞ്ഞു. ട്രിനിറ്റി കോളജിന് പുറമേ ഡബ്ലിനിലെ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവടങ്ങളിലെല്ലാം മൂട്ടശല്യം രൂക്ഷമായിരിക്കുകയാണ്. മൂട്ടശല്യം കാരണം സമീപ അധ്യയന വര്‍ഷങ്ങളില്‍ ഗോള്‍ഡ്‌സ്മിത്ത് ഹാളിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി എട്ടോളം വിദ്യാര്‍ത്ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ടി വന്നതായി കോളജ് അധികൃതര്‍ അറിയിച്ചു. 

മൂട്ടശല്യം രൂക്ഷമായ സാഹചര്യത്തിലാണ് കീട നിയന്ത്രണ വിദഗ്ദരെ കോളജിലേക്ക് വിളിച്ച് വരുത്തിയത്. ക്രിസ്തുമസിന് മുന്‍പ് മൂട്ടശല്യം ഒഴിപ്പിച്ച് വിദ്യാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രിനിറ്റി കോളജ് അധികൃതര്‍. പുറത്ത് നിന്ന് അയര്‍ലണ്ടിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെയും മറ്റ് യാത്രക്കാരുടെയും വസ്ത്രങ്ങളിലും ലഗേജുകളിലും മറ്റും പറ്റിപ്പിടിച്ചാണ് അയര്‍ലണ്ടിലേക്ക് മൂട്ടകള്‍ വ്യാപിക്കുന്നത്. 

സമീപകാലത്ത് മൂട്ടശല്യം ഒഴിപ്പിക്കുന്നതിനായി നിരവധി ഹോട്ടലുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചതായി കമ്പ്‌ലീറ്റ് പെസ്റ്റ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിന്റെ എംഡി ട്രെവര്‍ ഹൈഡന്‍ പറഞ്ഞു. മൂട്ടശല്യം എലിശല്യത്തേക്കാള്‍ രൂക്ഷമായി ക്കൊണ്ടിരിക്കുകയാണെന്നും ട്രെവര്‍ പറഞ്ഞു. 

Scroll To Top