Tuesday February 28, 2017
Latest Updates

ബ്യൂമോണ്ടില്‍ നഴ്‌സുമാരുടെ പ്രതിഷേധം; സമരം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ബ്യൂമോണ്ടില്‍ നഴ്‌സുമാരുടെ പ്രതിഷേധം; സമരം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ആശുപത്രികളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഐ.എന്‍.എം.ഒ.
ബ്യൂമോണ്ട് ആശുപത്രിയിലെ പ്രതിഷേധത്തിന് ശേഷം സംഘടന നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ബ്യൂമോണ്ട് ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെയായിരുന്നു പ്രതിഷേധം.

പ്രതിഷേധ സമരത്തിന് ശേഷം ഐ.എന്‍.എം.ഒ നേതാക്കളായ ലിയാം ഡോറന്‍, ക്ലെയര്‍എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി. ബ്യൂമോണ്ട് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ 150 ഓളം നഴ്‌സുമാര്‍ പങ്കെടുത്തു. ബ്യൂമോണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ ജനുവരി 27 ന് സമരം നടത്താനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആശുപത്രികളിലേക്ക് സമരം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഐ.എന്‍.എം.ഒ രംഗത്ത് വന്നത്.
വിവിധ ആശുപത്രികളിലെ ജീവനക്കാര്‍ക്കിടയില്‍ സമരത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു. ബ്യൂമോണ്ട് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ നഴ്‌സുമാര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാറും നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കി. ക്രിസ്തുമസ് അവധിക്ക് ശേഷം വീണ്ടും ഡയല്‍ ചേരുന്ന ബുധനാഴ്ച ലെനിസ്റ്റര്‍ ഹൌസിന് മുന്നിലും നഴ്‌സുമാര്‍ പ്രതിഷേധിക്കും.

Scroll To Top