Monday February 27, 2017
Latest Updates

ബൂമോണ്ടില്‍ ഓണാഘോഷം സെപ്റ്റംബര്‍ 12 ന് 

ബൂമോണ്ടില്‍ ഓണാഘോഷം സെപ്റ്റംബര്‍ 12 ന് 

ഡബ്ലിന്‍:ബൂമോണ്ടിലെ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ(ഐ ഐ ഓ ) പത്താമത് ഓണാഘോഷം വിപുലവും വൈവിധ്യ പൂര്‍വവുമായ  പരിപാടികളോടെ സെപ്റ്റംബര്‍ 12 ശനിയാഴ്ച്ച നടത്തപ്പെടും.

സെപ്റ്റംബര്‍ 12 ന് ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂളില്‍ രാവിലെ 11 മണിയ്ക്ക് ചെണ്ടമേളത്തോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ തിരുവാതിരകളി,സിനിമാറ്റിക് ഡാന്‍സ്.സ്‌കിറ്റുകള്‍,ഫാന്‍സിഡ്രസ് തുടങ്ങിയ കലാപരിപാടികളും,കസേരകളി,സുന്ദരിയ്ക്ക് പൊട്ടു കുത്തല്‍,മിഠായി പറക്കല്‍ എന്നി ഓണക്കളികളും,ഉണ്ടായിരിക്കും.

ഓണസദ്യയും,ഡ്രോഗഡ സോള്‍ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വാര്‍ത്ത:അജീഷ് ചെറിയാന്‍

Scroll To Top