Tuesday May 23, 2017
Latest Updates

ബൂമോണ്ട് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ ജൂണ്‍ 10 മുതല്‍ സമരത്തിലേയ്ക്ക്

ബൂമോണ്ട് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ ജൂണ്‍ 10 മുതല്‍ സമരത്തിലേയ്ക്ക്

ഏമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നില്ലെന്നാരോപിച്ച ഡബ്ലിനിലെ  ബൂമോണ്ട് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ ജൂണ്‍ 10 മുതല്‍ സമരത്തിലേയ്ക്ക് . ഐ എന്‍ എം ഓ യില്‍ അംഗങ്ങളായ നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
സമരത്തിലാണെങ്കിലും രോഗികള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് സംഘടന അറിയിച്ചു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ തിരക്ക്  നിയന്ത്രിക്കുന്നതിനായി കൂടുതല്‍ നഴ്‌സുമാരെ നിയമിക്കുമെന്ന് വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യത്തില്‍ നടത്താനിരുന്ന സമരം നഴ്‌സുമാര്‍ മാറ്റി വെയ്ക്കുകയായിരുന്നു.

എന്നാല്‍ നാലുമാസത്തിനു ശേഷവും ആശുപത്രിയധികൃതര്‍ക്ക് വാക്കു പാലിക്കാനായില്ലെന്നും ഇതിനാലാണ് സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതെന്നും ഐ എന്‍ എം ഓയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ലോറൈന്‍ മൊനാഗന്‍ പറഞ്ഞു. രോഗികളേയും ജോലിക്കാരെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ തള്ളിവിടുന്ന ആശുപത്രി നടപടി അപമാനകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Scroll To Top