Saturday December 03, 2016
Latest Updates

കരുതിയിരുന്നില്ലെങ്കില്‍ പണം പോയത് തന്നെ …കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡ് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

കരുതിയിരുന്നില്ലെങ്കില്‍ പണം പോയത് തന്നെ …കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡ് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഡബ്ലിന്‍ :കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്നും പണം തട്ടുന്നവര്‍ക്കെതിരെ അയര്‍ലണ്ടിലെ ബാങ്കുകളും അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു. കടകളിലും മറ്റും ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍ മെഷീനിന് സമാനമായ ഉപകരണവുമായി എത്തുന്ന തട്ടിപ്പുകാര്‍, കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്നും പണം തട്ടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഈ മെഷീനില്‍ 30 യൂറോയില്‍ താഴെയുള്ള ഒരു സംഖ്യ രേഖപ്പെടുത്തിയ ശേഷം, ആളുകളുടെ പോക്കറ്റിലും മറ്റുമുള്ള കാര്‍ഡിനു നേരെ പിടിച്ചാല്‍ അത്രയും പണം കാര്‍ഡില്‍ നിന്നും ചാര്‍ജ്ജ് ചെയ്യപ്പെടും. പുതിയ ഈ തട്ടിപ്പുരീതി പുറത്തറിഞ്ഞതോടെ പല ബാങ്കുകളും പഴയ ലേസര്‍ കാര്‍ഡ് മാറ്റി പുതിയവ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് തട്ടിപ്പ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.

പിന്‍ നമ്പര്‍, സിഗ്‌നേച്ചര്‍ എന്നിവയൊന്നും ആവശ്യമില്ലാത്ത കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡില്‍ നിന്നും പണം അടയ്ക്കാനായി, തുക രേഖപ്പെടുത്തിയ ശേഷം അവ പോയിന്റ് ഓഫ് സെയില്‍ ഡിവൈസിനു നേരെ കാട്ടുക മാത്രമാണ് വേണ്ടത്. സൗകര്യപ്രദമായ ഇത്തരം കാര്‍ഡുകള്‍ക്ക് സുരക്ഷാഭീഷണി ഉണ്ടാകില്ല എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.മുമ്പ് 15 രൂപ വരെ പരിധിയുണ്ടായിരുന്ന കോണ്‍ടാക്റ്റ്‌ലെസ്സ് ബാങ്ക് കാര്‍ഡിന്റെ പരിധി കഴിഞ്ഞ ബജറ്റിലാണ് 30 യൂറോയാക്കി ഉയര്‍ത്തിയത്.
കൌണ്ടറുകളില്‍ എത്തും മുമ്പ് കാര്‍ഡ് എടുത്ത് അലക്ഷ്യമായി പിടിയ്ക്കുന്നവരില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതായുള്ള കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്.

Scroll To Top