Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ കളിക്കാനൊരുങ്ങുന്ന നേപ്പാള്‍ ടീമിന് ഇന്ത്യന്‍ ടീമിന്റെ സഹായം നല്‍കും 

ഡബ്ലിനില്‍ കളിക്കാനൊരുങ്ങുന്ന നേപ്പാള്‍ ടീമിന് ഇന്ത്യന്‍ ടീമിന്റെ സഹായം നല്‍കും 

ബാംഗ്ലൂര്‍ :ഡബ്ലിനിലും ,ബെല്‍ഫാസ്റ്റിലുമായി ജൂലൈ 10 മുതല്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ കളിക്കാന്‍ നേപ്പാള്‍ ദേശീയ ടീമിന് ബിസിസിഐയുടെ കൈതാങ്ങ്. ഏപ്രില്‍ മാസത്തിലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ പരിശീലന സൗകര്യങ്ങളില്ലാതെ വലഞ്ഞ ടീമിന് ബിസിസിഐ ഇന്ത്യയില്‍ പരിശീലന സൗകര്യമൊരുക്കി.
ജൂലൈ 17,18 തിയതികളില്‍ ഡബ്ലിനില്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കാനിരിക്കുന്ന നേപ്പാള്‍ ടീം ഇപ്പോള്‍ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തീവ്രപരിശീലനത്തിലാണ്. ടീമിനെ സന്ദര്‍ശിച്ച ബിസിസിഐ സെക്രട്ടറിയും, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ അനുരാഗ് ഠാക്കൂര്‍ താരങ്ങള്‍ക്ക് മികച്ച കളി പുറത്തെടുക്കാന്‍ പ്രചോദനം നല്‍കി.
പരിശീലനത്തിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കിയതിന് നേപ്പാള്‍ ടീം കോച്ച് പ്രബുദു ദാസനായകെ ബിസിസിഐയെ നന്ദി അറിയിച്ചു.

Scroll To Top