Saturday December 10, 2016
Latest Updates

സൌരവ് ഗാംഗുലിയെ ഇന്ത്യന്‍ ടീം കോച്ചാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബി സി സി ഐ

സൌരവ് ഗാംഗുലിയെ ഇന്ത്യന്‍ ടീം കോച്ചാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബി സി സി ഐ

സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി വരുന്ന കാര്യത്തില്‍ കിംവദന്തികള്‍ പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബി സി സി ഐ യില്‍ സമവായമായില്ല എന്ന സൂചനയുമായി അധികൃതര്‍. ഗാംഗുലിയെ നിയമിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഗാംഗുലിയെ ടീം അഡ്വൈസറി പാനലിന്റെ ചെയര്‍മാനായോ, ടീം ഡയറക്ടറായോ, ഹൈ പെര്‍ഫോമന്‍സ് മാനേജരായോ നിയമിക്കുമെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഗാംഗുലി. മികച്ച താരവുമാണ്. എന്നാള്‍ എല്ലാവരും കുറച്ചു സമയം കൂടി കാത്തിരിക്കേണ്ടതുണ്ട്. തീരുമാനമെന്തായാലും അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് വേണ്ടിയായുള്ളതാവും. ഗാംഗുലി കോച്ചാകുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ അനുമാനങ്ങള്‍ മാത്രമാണെന്നും ഠാക്കൂര്‍ പറയുന്നു.

ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിനെ ബി സി ഐ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഉടനെ തന്നെ കോച്ചിനെയും മറ്റു അംഗങ്ങളെയും പ്രഖ്യാപിക്കുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ പാക്കിസ്ഥാനുമായുള്ള പരമ്പരയുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനത്തിലെത്താന്‍ ബോര്‍ഡിനായില്ലെന്നും ഠാക്കൂര്‍ വ്യക്തമാക്കി.

സച്ചിന്‍ തെന്‍ഡുല്‍ക്കറെ അഡ്വൈസറി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, നിരവധി ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കുന്നുണ്ടെന്നും അവസാന തീരുമാനം ഉടന്‍ വ്യക്തമാക്കുമെന്നും മാത്രമായിരുന്നു ഠാക്കൂരിന്റെ പ്രതികരണം.

 

Scroll To Top