Saturday December 10, 2016
Latest Updates

സച്ചിന്‍, ഗാംഗുലി,ലക്ഷ്മണ്‍; ബിസിസിഐ യെ ഇനി ഇതിഹാസങ്ങള്‍ ഉപദേശിക്കും

സച്ചിന്‍, ഗാംഗുലി,ലക്ഷ്മണ്‍; ബിസിസിഐ യെ ഇനി ഇതിഹാസങ്ങള്‍ ഉപദേശിക്കും

ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിചത്.

കളിക്കാര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു പുറമെ ടീം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും, പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചും ഉപദേശക സമിതിക്ക് ഇടപെടാനാവും. ടീമും, ബിസിസിഐയും തമ്മിലുള്ള സഹകരണവും ഇവരുടെ ചുമതലയാണ്.

സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ഹൈപെര്‍ഫോമന്‍സ് മാനേജറോ, അല്ലെങ്കില്‍ മുഖ്യ പരിശീലകന്‍ തന്നെയോ ആകുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന വാര്‍ത്തകള്‍. മറ്റൊരു ഇതിഹാസ താരമായ ദ്രാവിഡിനെ ഐ പി എല്ലില്‍ മികച്ച കോച്ചിങ്ങ് റെക്കോര്‍ഡ് ഉണ്ടായിട്ടു പോലും സുപ്രധാന സ്ഥാനങ്ങളില്‍ ഒന്നിലും പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ടീമിന്റെ മുഖ്യ പരിശീലകനായുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസിസിഐ ഉപദേശക സമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. താരങ്ങള്‍ ഉപദേശക സമിതിയിലെത്തുന്നതോടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന്റെ സാധ്യത വര്‍ദ്ധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

 

Scroll To Top