Sunday December 11, 2016
Latest Updates

ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ അധ്യക്ഷന്‍

ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ അധ്യക്ഷന്‍

ചെന്നൈ:ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും ബിസിസിഐയുടെ തലപ്പത്ത്. ചെന്നൈയില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഡാല്‍മിയയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ശ്രീനിവാസന്‍ പക്ഷത്തിന്റെ പ്രതിനിധിയായാണ് ഡാല്‍മിയ മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിലും ശരത് പവാര്‍ പക്ഷത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് ഡാല്‍മിയ മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. അനിരുദ്ധ് ചൗധരിയെ ട്രഷററായി തെരഞ്ഞെടുത്തു. സെക്രട്ടറിയായി സഞ്ജയ് പട്ടേല്‍ തന്നെ തുടരും.

ബിസിസിഐ മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്ക് കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടേയും പിന്തുണയുണ്ടായിരുന്നു. മികച്ച സംഘാടകനായ ഡാല്‍മിയയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്.

അതേസമയം കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായ ടി.സി. മാത്യുവിനെ ബിസിസിഐ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14നെതിരെ 16 വോട്ടുകള്‍ നേടിയാണ് ടി.സി. മാത്യു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Scroll To Top