Saturday January 21, 2017
Latest Updates

ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ അഭിനന്ദനം

ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ അഭിനന്ദനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഭിനന്ദനം. സെമിയില്‍ തോറ്റെങ്കിലും ലോകകപ്പില്‍ മികച്ച പ്രകടനം കാഴച്ചവെച്ചതാണ് ബിസിസിഐയെ സന്തോഷിപ്പിച്ചത്. വാര്‍ത്താകുറിപ്പിലൂടെയാണ് ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ദാല്‍മിയ ഇക്കാര്യം അറിയിച്ചത്.

കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്ക് സംതൃപ്തി നല്‍കുന്ന വിധത്തില്‍ യഥാര്‍ത്ഥ സ്പിരിറ്റോടെയും ആവേശത്തോടെയുമാണ് ടീം ഇന്ത്യ കളിച്ചതെന്നും സെമി ഫൈനല്‍ വരെ ഇന്ത്യയുടെ മുന്നേറ്റത്തിന് പിന്തുണയുമായെത്തിയ ആരാധകര്‍ക്ക് നന്ദി പറയുന്നതായും ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ദാല്‍മിയ പറയുന്നു.

ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ വിജയിച്ചതിന് ശേഷമാണ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് ടീം ഇന്ത്യ 95 റണ്‍സിന് പരാജയപ്പെട്ടത്. മത്സരത്തില്‍ 329 റണ്‍സാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യമായി ഉയര്‍ത്തിയിരുന്നത്.

Scroll To Top