Wednesday July 18, 2018
Latest Updates

വിജയത്തിന്റെ പടവുകള്‍ കയറി ബ്രയിനോ ബ്രയിന്‍ അയര്‍ലണ്ട്

വിജയത്തിന്റെ പടവുകള്‍ കയറി ബ്രയിനോ ബ്രയിന്‍ അയര്‍ലണ്ട്

ദൂബൈ : മനക്കണക്കില്‍ വിജയത്തിന്റെ പടവുകള്‍ കയറി ബ്രയിനോ ബ്രയിന്‍ അയര്‍ലണ്ട്.ദൂബൈയില്‍ നടന്ന മൂന്നാമത് ബ്രയിനോ ബ്രയിന്‍ അന്താരാഷ്ട്ര മല്‍സരത്തില്‍ വീണ്ടും ബ്രയിനോ ബ്രയിന്‍ അയര്‍ലണ്ടിന്റെ താരത്തിളക്കം.

അഞ്ച് ചാംപ്യന്‍ഷിപ്പ് ട്രോഫികളും ഒരു ഗോള്‍ഡ് മെഡലും നേടിയാണ് ടീമിലെ കൊച്ചുമിടുക്കരെല്ലാം താരങ്ങളായത്.

35 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തില്‍പ്പരം കുട്ടികള്‍ മനക്കണക്കില്‍ മാറ്റുരച്ചപ്പോള്‍ അയര്‍ലണ്ടില്‍ നിന്നും പങ്കെടുത്ത ആറ് കുട്ടികളും മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്.ഡാരെന്‍ ജെറി,ക്രിസ് റോണി,അലന്‍ ബിനു ആന്റണി,വെര്‍നിന്‍ ജോഷ്വാ മാക്സ്വെല്‍, ഗോഡ് ലീ രാജു എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

Scroll To Top