Tuesday December 06, 2016
Latest Updates

അയര്‍ലണ്ടുകളുടെ ലയനം:പിന്തുണയേറുന്നതായി ബിബിസി ആര്‍ടിഇ സര്‍വേ ഫലം,സ്വവര്‍ഗവിവാഹമാവാം,ഗര്‍ഭച്ഛിദ്രത്തിനെതിര് !

അയര്‍ലണ്ടുകളുടെ ലയനം:പിന്തുണയേറുന്നതായി ബിബിസി ആര്‍ടിഇ സര്‍വേ ഫലം,സ്വവര്‍ഗവിവാഹമാവാം,ഗര്‍ഭച്ഛിദ്രത്തിനെതിര് !

ഡബ്ലിന്‍ :ഇരു അയര്‍ലണ്ടുകളും ഒന്നാകുമോ?അയര്‍ലണ്ടും നോര്‍ത്തേന്‍ അയര്‍ലണ്ടും യോജിച്ച് ഐക്യ അയര്‍ലണ്ട് രൂപീകരിക്കാനുള്ള ആവശ്യത്തിന് പിന്തുണയേറുന്നതായി പുതിയ കണക്കുകള്‍. ജനഹിത പരിശോധന പരിശോധന നടത്തി നോര്‍ത്തേന്‍ അയര്‍ലണ്ട് നയം ഉറപ്പിക്കണം എന്നാണ് ഇരു അയര്‍ലണ്ടിലെയും ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്.ഇപ്പോള്‍ നിലവിലുള്ള ഭരണഘടനാപരമായ ഭിന്നതകള്‍ പരിഹരിക്കാന്‍ ജനഹിത പരിശോധന ഉചിതമാകുമെന്നാണ് രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെടുന്നത്.ആര്‍ ടി ഇ യും ബി ബി സിയും ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്. 

അയര്‍ലണ്ടിലെ 10 ല്‍ 6 പേരും തങ്ങളുടെ ജീവിതകാലത്ത് തന്നെ ഐക്യഅയര്‍ലണ്ട് ഉണ്ടാവണം എന്ന് ആശിക്കുന്നവരാണ്.നോര്‍ത്തേന്‍ അയര്‍ലണ്ടിലാവട്ടെ 30%പേര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.അതെ സമയം നോര്‍ത്തേന്‍ അയര്‍ലണ്ടിലെ കത്തോലിക്കരില്‍ 57% പേരും ഇരു അയര്‍ലണ്ടുകളും ഒന്നാകുന്നതിനെ പിന്തുണയ്ക്കുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന സ്‌കോട്ട്‌ലണ്ട് ജനഹിത പരിശോധനയുടെ വോട്ടെടുപ്പ് ദിനം അടുത്ത ദിവസങ്ങളില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ പ്രചരണം വെസ്റ്റ് ബെല്‍ഫാസ്റ്റിലും ഡെറിയിലും നടന്നിരുന്നു. 

1998 ലെ ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം വടക്കന്‍ അയര്‍ലണ്ടിന്റെ സെക്രട്ടറിക്ക് എപ്പോള്‍ വേണമെങ്കിലും ജനഹിത പരിശോധനയ്ക്കായി നിര്‍ദ്ദേശം നല്‍കാം. അതേസമയം വടക്കന്‍ അയര്‍ലണ്ടിലെ അകത്തോലിക്കരില്‍ ഭൂരിപക്ഷം പേരും ബ്രിട്ടനില്‍ നിന്ന് വേര്‍പെട്ട് ഐക്യ അയര്‍ലണ്ട് രൂപീകരിക്കുന്നതിന് അനുകൂലമല്ല, 

എങ്കിലും ടാക്‌സ് ഇളവുകള്‍ ലഭിക്കുകയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്താല്‍ ലയിക്കുകയാണ് മെച്ചം എന്ന അഭിപ്രായക്കാരാണ് അയര്‍ലണ്ടിലെ ജനങ്ങള്‍.

മറ്റു പല പ്രശ്‌നങ്ങളിലും ഇരു അയര്‍ലണ്ട്കളിലെയും ഭൂരിപക്ഷം പേരും ഒരേ അഭിപ്രായം പ്രകടിപ്പിച്ചു.

കുടുംബത്തില്‍ പെട്ട ഒരംഗം സ്വലിംഗത്തിലുള്ള ഒരാളെ വിവാഹം ചെയ്യുന്നതില്‍ അപാകതയുണ്ടെന്ന് 67 % അയര്‍ലണ്ടുകാരും,64 % നോര്‍ത്തേന്‍ അയര്‍ലണ്ടുകാരും കരുതുന്നില്ല.അതെ സമയം മറ്റൊരു മതത്തിലോ,വംശത്തിലോ പെട്ട ഒരാളെ കുടുംബാംഗങ്ങള്‍ വിവാഹം ചെയ്യുന്നതിനും ഇരു അയര്‍ലണ്ട് കാര്‍ക്കും യോജിപ്പാണ്.

അതേസമയം അബോര്‍ഷന്‍ പ്രശ്‌നത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കി നടപ്പാക്കണം എന്ന് വാദിക്കാന്‍ ഇരു അയര്‍ലണ്ടിലെയും ജനങ്ങള്‍ തയാറായില്ല.

Scroll To Top