Tuesday November 21, 2017
Latest Updates

ബാറ്റ്മാന്‍ ഇനി ജീവിതത്തിലില്ല ;ആദം വെസ്റ്റ് വിടവാങ്ങി

ബാറ്റ്മാന്‍ ഇനി ജീവിതത്തിലില്ല ;ആദം വെസ്റ്റ് വിടവാങ്ങി

ഡബ്ലിന്‍ :വിഖ്യാത നടനും ടിവി ഷോ താരവുമായ ബാറ്റ്മാന്‍ ആദം വെസ്റ്റ് വിടവാങ്ങി.88ാം വയസ്സിലാണ് അന്ത്യം.കുറച്ചുനാളുകളായി ലൂക്കീമിയ ബാധിതനായിരുന്നുവെന്ന് വെസ്റ്റിന്റെ പ്രതിനിധി പറഞ്ഞു.’ഞങ്ങളുടെ പിതാവ് ശരിക്കും ഒരു ബ്രൈറ്റ് നൈറ്റ് തന്നെയായിരുന്നു.എപ്പോഴും അദ്ദേഹം ആരാധകരില്‍ ശുഭാപ്തി വിശ്വാസം ചൊരിഞ്ഞു.അദ്ദേഹമാണ് എക്കാലത്തും ഞങ്ങളുടെ വീര നായകന്‍’ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
1960കളില്‍ ബാറ്റ്മാനിലൂടെയാണ് വെസ്റ്റ് ജനപ്രിയ താരമായത്.1928ല്‍ വാഷിംഗ്ടണിലാണ് വെസ്റ്റ് ജനിച്ചത്.ജറോനിമോ(1962),റോബിന്‍സണ്‍ ക്രൂസോ(1964)എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നായകര്‍.എന്നിരുന്നാലും ബാറ്റ്മാനാണ് എക്കാലത്തേയും സൂപ്പര്‍ഹിറ്റ് .പ്രത്യേക വേഷഭൂഷാദികളോടെ പോരാളിയായി വേദിയിലെത്തിയ ബാറ്റ്മാന്‍ തുടക്കത്തില്‍ത്തന്നെ(എബിഎസ്-1966) ഹിറ്റാവുകയായിരുന്നു.

മൂന്ന് സീസണുകളിലായി 120 എപ്പിസോഡുകള്‍ പുറത്തിറങ്ങി.മൂന്നാം സീസണ്‍ അവസാനത്തോടെ റേറ്റിംഗ് കുറയുകയും ഷോ നിര്‍ത്തുകയുമായിരുന്നു.അതിനുശേഷവും ഹിറ്റായിത്തന്നെ ബാറ്റ്മാന്‍ നിലകൊണ്ടു.അതിലെ ഹാസ്യവും ലാളിത്യവും ധാര്‍മികതയും ഈടുറ്റ കഥാതന്തുവും സ്വാഭാവികമായ അഭിനയവുമാണ് ബാറ്റ്മാനെ കാലാതീതനാക്കിയത്.വേദിയില്‍ ബാറ്റ്മാനായി തിളങ്ങിയതോടെ അദ്ദേഹം ബാറ്റ്മാനായി ടൈപ്പ് ചെയ്യപ്പെട്ടു.കലാജീവിതത്തിലുടനീളം അതില്‍ നിന്നും വെസ്റ്റിന് മോചനമുണ്ടായില്ല.

ജീവിതത്തില്‍ ബാറ്റ്മാന്‍ എന്താണ് തന്നത് എന്ന ചോദ്യത്തിന് ‘പണം’ എന്നായിരുന്നു വെസ്റ്റിന്റെ മറുപടി.കുറച്ചുവര്‍ഷം മുമ്പ് ബാറ്റ്മാനുമായി ഒരു കരാര്‍ വെച്ചു.കുറെ നല്ല റോളുകള്‍ ചെയ്യുന്നതില്‍ നിന്ന് ബാറ്റ്മാന്‍ തന്നെ അകറ്റി.അതിനാല്‍ ഞാന്‍ ചെയ്ത പ്രധാന കഥാപാത്രങ്ങളായി തന്നെ തുടരേണ്ടി വന്നു’ വെസ്റ്റ് പറഞ്ഞു.എല്ലാവരും ബാറ്റ്മാനെ സ്നേഹിക്കുന്നു ,ഞാനും.അതുകൊണ്ട് ഞാന്‍ ബാറ്റ്മാനായിത്തന്നെ വീണ്ടും തുടര്‍ന്നു.ഞാനതിലെ ഹാസ്യാത്മകത ആസ്വദിച്ചു. ആളുകള്‍ക്കുള്ള സ്നേഹം നേരില്‍കണ്ടു’-വെസ്റ്റ് പറഞ്ഞു.

ജനപ്രിയ കാര്‍ട്ടൂണ്‍ ഫാമിലി ഗേയിലെ മേയര്‍ വെസ്റ്റായും ഇദ്ദേഹം അരങ്ങിലെത്തിയിരുന്നു.ഭാര്യ മാര്‍സല്‍,ആറ് മക്കള്‍,അഞ്ച് ചെറുമക്കള്‍, അവരുടെ പണ്ട് മ്ക്കള്‍ എന്നിവരോടൊപ്പമായിരുന്നു വെസ്റ്റ് കഴിഞ്ഞിരുന്നത്

Scroll To Top