Sunday December 04, 2016
Latest Updates

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മാസ ശമ്പളം 23,500 രൂപയാക്കും

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മാസ ശമ്പളം 23,500 രൂപയാക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിലും 6.45 ശതമാനം അധികം ശമ്പളം നല്‍കാന്‍ ആലോചന. ഏഴാം ശമ്പള കമ്മീഷന്‍ മൊത്തം ശമ്പളത്തില്‍ 23.55 ശതമാനത്തിന്റെ വര്‍ധനയാണ് ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ പുതിയ അടിസ്ഥാന ശമ്പളം. 18,000 അടിസ്ഥാന ശമ്പളം വാങ്ങുന്നയാള്‍ക്ക് വിവിധ അലവന്‍സുകളിലുള്ള വര്‍ധന കൂടി പരിഗണിക്കുമ്പോള്‍ 21,000 രൂപയാകും.
ശുപാര്‍ശ പ്രകാരമുള്ള 23.55 ശതമാനത്തിന് പകരം അടിസ്ഥാന ശമ്പളത്തില്‍ 30 ശതമാനത്തിന്റെ വര്‍ധന വരുത്തിയാല്‍ 21,000 കിട്ടുന്ന വ്യക്തിയുടെ മൊത്ത ശമ്പളം 23,500 ആയി ഉയരും. ആനുപാതികമായി ഓരോ സ്‌കെയിലിലും 6.5 ശതമാനം വീതം വര്‍ധിക്കും.
കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഏറ്റവും കൂടിയ ശമ്പളത്തിന്റെ സ്‌കെയിലായ 2,50,000 അങ്ങനെയെങ്കില്‍ 3,25,000 രൂപയായി ഉയരും. കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹ അധ്യക്ഷനായ സമിതിയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പരിശോധിച്ചുവരുന്നത്. കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിലും 30 ശതമാനം കൂട്ടി ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉപസമിതി ധനകാര്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്ന് സീ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജൂലായ് മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കി ആഗസ്ത് ഒന്ന് മുതല്‍ പുതിയ ശമ്പളം നല്‍കുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

Scroll To Top