Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ താമസക്കാര്‍ക്ക് മാസത്തില്‍ 752 യൂറോ ബേസിക് ഇന്‍കം പേയ്‌മെന്റ് നിര്‍ദേശം: പ്രതിഷേധവുമായി സംഘടനകള്‍

അയര്‍ലണ്ടിലെ താമസക്കാര്‍ക്ക് മാസത്തില്‍ 752 യൂറോ ബേസിക് ഇന്‍കം പേയ്‌മെന്റ് നിര്‍ദേശം: പ്രതിഷേധവുമായി സംഘടനകള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനങ്ങളുടെ വരുമാനം കണക്കിലെടുക്കാതെ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബേസിക് ഇന്‍കം പേയ്‌മെന്റ് നല്കാനുള്ള നീക്കത്തിനെതിരെ തുടക്കത്തിലെ കല്ലുകടി.

ആളുകളുടെ ആവശ്യം നോക്കാതെ എല്ലാവര്‍ക്കും മാസത്തില്‍ ബേസിക് പേയ്‌മെന്റായി 752 യൂറോ (ആഴ്ചയില്‍ 188 യൂറോ) നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്നാണ് വിവിധ കോണുകളില്‍ നിന്നായി ഉയരുന്ന അഭിപ്രായങ്ങള്‍.സാമൂഹ്യക്ഷേമരംഗത്ത് നിലവിലുള്ള രീതി തുടരണമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.ജോലിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം ഈ തുക ആഴ്ചയില്‍ കൃത്യമായി നല്‍കാനുള്ള പദ്ധതിയാണ് സാമൂഹ്യ ക്ഷേമ വകുപ്പ് രൂപപ്പെടുത്തിയത്.

അതേസമയം പലരെയും മടിയന്മാരാക്കുന്നതില്‍ ഈ തുകയ്ക്ക് കാര്യമായ പങ്കുണ്ടാവും എന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. ആളുകളെ എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും വെറുതെ ലഭിക്കുന്ന ഈ തുക പിന്തിരിപ്പിക്കുന്നു. കൂടാതെ ഈ തുക രാജ്യത്തിന് ഗുണകരമായ മറ്റെന്തെങ്കിലും പദ്ധതിയിലേയ്ക്ക് വകയിരുത്താവുന്നതാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ ഈയിടെ നടന്ന ജനഹിത പരിശോധനയില്‍ ബേസിക് ഇന്‍കം വേണ്ട എന്ന് ഭൂരിപക്ഷം ആളുകള്‍ അഭിപ്രായപ്പെട്ട കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ 77% പേരും ബേസിക് ഇന്‍കം വേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്.2250 യൂറോ ആയിരുന്നു.

ബേസിക് ഇന്‍കം പേമെന്റ് നടപ്പാക്കേണ്ടതുണ്ടോ എന്നാരാഞ്ഞ് അയര്‍ലണ്ടിലെ ഒരു മാധ്യമം നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം നോക്കു …besic incom

Scroll To Top