Sunday December 11, 2016
Latest Updates

ബാര്‍നി കൊടുങ്കാറ്റ് തകര്‍ത്തടിയ്ക്കുന്നു,50,000 വീടുകളില്‍ വൈദ്യുതിയില്ല,റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു

ബാര്‍നി കൊടുങ്കാറ്റ് തകര്‍ത്തടിയ്ക്കുന്നു,50,000 വീടുകളില്‍ വൈദ്യുതിയില്ല,റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു

PHOTO:ബാര്‍നി കൊടുങ്കാറ്റ് :യൂ കെ അതിര്‍ത്തിയിലെ കാഴ്ച്ച

അടുത്ത ആഴ്ച്ച മുതല്‍ മഞ്ഞു വീഴ്ച്ചയും 

ഡബ്ലിന്‍:ബാര്‍നി കൊടുങ്കാറ്റ് രാജ്യത്തെങ്ങും സംഹാര താണ്ഡവം തുടങ്ങി.കാതടപ്പിക്കുന്ന ശബ്ദത്തോടെ ആഞ്ഞു വീശുന്ന ബാര്‍നി തീരപ്രദേശങ്ങളില്‍ കനത്ത നാശനഷ്ട്ടമാണ് വരുത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.ലീമറിക്കിലെ കില്‍മാലോക്ക് മേഖലയിലും,എന്‍ 21 ലുമടക്കം നിരവധി റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണു ഗതാഗതം മുടങ്ങിയിരിക്കുകയാണ്.കെറി,ലീമറിക്ക്,കില്‌ക്കെന്നി,വിക്ലോ എന്നിവിടങ്ങളിലടക്കം അന്‍പതിനായിരത്തോളം വീടുകളിലെ വൈദ്യുതി വിതരണം തടസപ്പെട്ടു.

ഡബ്ലിന്‍, കോര്‍ക്ക് എയര്‍ പോര്‍ട്ടുകളില്‍ നിന്നുള്ള ഒട്ടേറെ വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുകയോ തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.

കാറ്റ് ഭീതി വിതയ്ക്കുന്നതിനിടയില്‍ ഇന്ന് രാത്രി യാത്രകള്‍ ഒഴിവാക്കാനും കഴിയുമെങ്കില്‍ വീടിനുള്ളില്‍ തന്നെ കഴിയാനും വിവിധ കൌണ്ടി കൌണ്‍സിലുകള്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുന്നതാണ് ഉത്തമമെന്നും ,കാറ്റ് ശക്തമായാല്‍ നിരത്തിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നും റോഡ് സേഫ്ടി അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു.ഡബ്ലിന്‍,വിക്ലോ,കെറി,ഗാള്‍വേ,ക്ലെയര്‍,ലീമറിക്ക് കൌണ്ടികളില്‍ ഇന്ന് രാവിലെ ഓറഞ്ച്( ‘be prepared’) അലര്‍ട്ട് പ്രഖ്യാപിച്ചു.

കാര്‍ലോ,കില്‍ക്കനി,ലാവോസ്,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ്,ഓഫ്ഫ്‌ലി,വെസ്റ്റ് മീത്ത്,കോര്‍ക്ക്.ടിപ്പററി കൌണ്ടികളില്‍ എല്ലോ വാണിംഗാണ് (‘be aware’,)നിലവിലുള്ളത്.
ഉച്ച മുതല്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴയും ശക്തമാവുകയാണെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

ബാര്‍നി കൊടുങ്കാറ്റിനു തൊട്ടു പിന്നാലെ താപനില താഴ്‌ന്നേക്കുമെന്നും മൈനസ് 10 വരേ ആയാലും അതിശയിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷര്‍ പറയുന്നു.അടുത്ത വാരാന്ത്യം വരെ മഴ നീണ്ടു നില്‍ക്കും.അടുത്ത ദിവസങ്ങളില്‍ മഞ്ഞു വീഴ്ച്ചയും ഉണ്ടാകും.

 കൌണ്ടി വെക്‌സ് ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയില്‍ നിന്നും  (താഴെ )ഡബ്ലിന്‍ മാലഹൈഡ് റോഡിലെ ദൃശ്യം


കൌണ്ടി വെക്‌സ് ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയില്‍ നിന്നും
(താഴെ )ഡബ്ലിന്‍ മാലഹൈഡ് റോഡിലെ ദൃശ്യം

barn

Scroll To Top