Thursday December 08, 2016
Latest Updates

ബാര്‍നി കൊടുങ്കാറ്റ്: സ്‌കൂള്‍ ബസിന് മേല്‍ മരം വീണു,കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

ബാര്‍നി കൊടുങ്കാറ്റ്: സ്‌കൂള്‍ ബസിന് മേല്‍ മരം വീണു,കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

വെക്‌സ്‌ഫോര്‍ഡ്:ബാര്‍നി കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ നിന്നും കടന്നു പോയെങ്കിലും വെക്‌സ്‌ഫോര്‍ഡിലെ കൗണ്ടി എന്നിസ്‌കോര്‍ത്തിയിലെ സ്‌കൂള്‍ കുട്ടികളുടെ ഭീതി ഇനിയും മാറിയിട്ടില്ല.അവര്‍ സഞ്ചരിച്ചിരുന്ന സ്‌കുള്‍ ബസിനു മുകളിലേയ്ക്കാണ് ബാര്‍നി കൊടുങ്കാറ്റില്‍ പെട്ട് ഒരു മരം കടപുഴകി വീണത്, പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളെ ക്ലാസിനു ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന സ്‌കൂള്‍ ബസിനു മുകളിലേക്കാണ് ഇന്നലെ വൈകുന്നേരം മരം വീണത്.ബസ് ഏറാനില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ വാടകയ്‌ക്കെടുത്തതായിരുന്നു ബസ്.
വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എന്നിസ്‌കോര്‍ത്തിയ്ക്കടുത്ത് N11 നെറ്റ്‌വര്‍ക്കിനു സമീപമാണ് ബസിന്റെയും പിറകെയുണ്ടായിരുന്ന കാറിന്റെയും മുകളിലേക്ക് മരം വീണതെന്ന് ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ അടിയന്തര സര്‍വീസുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

Scroll To Top