Tuesday February 21, 2017
Latest Updates

ബാര്‍നി കൊടുങ്കാറ്റിനെ തോല്‍പ്പിച്ച  ബൂമോണ്ടിലെ നഴ്‌സുമാര്‍ !

ബാര്‍നി കൊടുങ്കാറ്റിനെ തോല്‍പ്പിച്ച  ബൂമോണ്ടിലെ നഴ്‌സുമാര്‍ !

ഡബ്ലിന്‍:നന്ദിയുണ്ട് മൊബൈല്‍ ഫോണിന്…ഇന്നലെ ബൂമോണ്ട് ആശുപത്രിയില്‍ വെളിച്ചം നല്കിയതിന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും നന്ദി പ്രകടിപ്പിച്ചത് ഐഫോണിലെ ടോര്‍ച്ചുകള്‍ക്ക്. 

ഇന്നലെ ഉച്ചകഴിഞ്ഞ് വൈദ്യുതി ബന്ധം തടസപ്പെട്ടപ്പോഴാണ് ആശുപത്രിയിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ ഒന്നാകെ മൊബൈല്‍ ഫോണിലെ ടോര്‍ച്ചിലെ വെളിച്ചത്തില്‍ ജോലി തുടര്‍ന്നത്.വൈകുന്നേരം അഞ്ചു മണിയോടെയാണ് ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖമായ ഈ ആശുപത്രി ഇരുട്ടില്‍ മുങ്ങിയത്. 

തുടര്‍ന്ന് 45,000ഓളം വീടുകള്‍ ഇരുട്ടിലായി.

വടക്കന്‍ ഡബ്ലിനിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍ ഇരുട്ടിലായ വാര്‍ഡിന്റെ പടം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇങ്ങനെ പോസ്റ്റ് ചെയ്തു; ‘താങ്ക് ഗുഡ്‌നെസ് ഫോര്‍ ഐഫോണ്‍ ടോര്‍ച്ചസ്.’
ബാറ്ററി ബാക്ക് അപ്പിലൂടെ എമര്‍ജന്‍സി മേഖലകളില്‍ കരുതല്‍ നടപടികള്‍ സ്വകരിച്ചിരുന്നുവെങ്കിലും വൈദ്യുതി പോയത് രോഗികളെയും ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. . 15 മിനിറ്റിനകം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി.

Scroll To Top