Tuesday August 22, 2017
Latest Updates

മെസ്സി തിളങ്ങിയില്ല, ബാഴ്‌സക്കു നിറം കുറഞ്ഞ ജയം

മെസ്സി തിളങ്ങിയില്ല, ബാഴ്‌സക്കു നിറം കുറഞ്ഞ ജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് തിളക്കമില്ലാത്ത ജയം. ദുര്‍ബലരായ സെല്‍റ്റാ ഡീ വിഗോയെയാണ് ബാര്‍സ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. പ്രതിരോധ താരം ജെറെമി മാത്യുവാണ് 73ആം മിനിറ്റില്‍ ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അലക്‌സിസും സെര്‍ജിയോ എസ്‌കുഡറോയും നേടിയ ഗോളുകളുടെ ബലത്തില്‍ ഗെറ്റാഫെ ഡിപ്പോര്‍ട്ടിവോയെ പരാജയപ്പെടുത്തി. വലന്‍സിയയും വില്ലാറയലും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

നേരത്തെ റൊണാള്‍ഡോയുടെ അഞ്ചു ഗോള്‍ പ്രകടനത്തിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡ് ഗ്രാനഡയെ ഒമ്പത് ഗോളിന് തകര്‍ത്തിരുന്നു. 29 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റുമായി ബാര്‍സയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.

 

Scroll To Top