Wednesday September 20, 2017
Latest Updates

മാണിയ്‌ക്കെതിരെ കോഴ ആരോപിച്ചത് മദ്യലഹരിയിലെന്ന് മനോഹരന്‍ ,ബാറുടമകളുടെ വാദം പൊളിയുന്നു 

മാണിയ്‌ക്കെതിരെ കോഴ ആരോപിച്ചത് മദ്യലഹരിയിലെന്ന് മനോഹരന്‍ ,ബാറുടമകളുടെ വാദം പൊളിയുന്നു 

അരൂര്‍:കെ എം മാണിയ്‌ക്കെതിരെ കോഴ ആരോപണം നടത്തിയത് മദ്യലഹരിയിലായിരുന്നുവെന്ന് അരൂരിലെ ബാറുടമ മനോഹരന്‍.ബിജു രമേഷിന്റെ ആരോപണങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് മാധ്യമങ്ങളോട് പ്രതീകരിച്ചതെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി.

കെ എം മാണിയെ നേരിട്ട് കാണുകയോ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയോ ചെയ്തിട്ടീല്ലയെന്ന് മനോഹരന്‍ പറഞ്ഞു,മനോഹരന്‍ മുഖേനയാണ് കെ എം മാണിയ്ക്ക് പണം കൊടുത്തു എന്നാണ് ബിജു രമേശ് പറഞ്ഞിരുന്നത്. 

ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും വിജിലന്‌സിനെ ധരിപ്പിച്ചിട്ടുണ്ട് എന്നും മനോഹരന്‍ പറയുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കാണ് ബാറുടമകള്‍ ബാക്കിയുള്ളവര്‍ക്ക് പണം നല്‍കിയത് എന്ന വാദവുമായി ചില മന്ത്രിമാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന വാങ്ങുക സാധാരണമാണെന്ന് മന്ത്രി കെ ബാബു എറണാകുളത്ത് പറഞ്ഞു. 

ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തിയിരുന്നു. മന്ത്രിയ്ക്ക് പണം നല്‍കി എന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍, ബാര്‍ പൂട്ടല്‍ നടപടികള്‍ക്കു മുന്‍പാണ് പണം കൈമാറിയതെന്നും ബിജു വ്യക്തമാക്കി.എന്നാല്‍ മനോഹരന്റെ വെളിപ്പെടുത്തല്‍ ബിജുവിന്റെ ആരോപണത്തെ ദുര്‍ബലമാക്കുമെന്നുറപ്പ് 

Scroll To Top