Thursday December 08, 2016
Latest Updates

ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും ബിജു രമേശിന്റെ ആരോപണം ശരി വെയ്ക്കുന്ന ശബ്ദരേഖ പുറത്ത് 

ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും ബിജു രമേശിന്റെ ആരോപണം ശരി വെയ്ക്കുന്ന ശബ്ദരേഖ പുറത്ത് 

കൊച്ചി:തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും ബിജു രമേശിന്റെ ആരോപണം ശരി വെയ്ക്കുന്ന വീഡിയോ പുറത്ത് വന്നു.

ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെന്ന് സംഭാഷണത്തില്‍ പിള്ള ബിജു രമേശിനോട് പറയുന്നു. മാണി കോഴവാങ്ങിയ കാര്യം തനിക്കറിയാമായിരുന്നു.ഇത് താന്‍ ഗണേഷിനൊപ്പം മുഖ്യ മന്ത്രിയെ കണ്ടപ്പോള്‍ അറിയിച്ചിരുന്നു. കേസുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഇതുമായി മുന്നോട്ട് പോകണം. മറ്റുപലരില്‍ നിന്നും മാണി കോഴ വാങ്ങിയതിനെ പറ്റിയും സംഭാഷണങ്ങളില്‍ പറയുന്നുണ്ട്.

ബിജു രമേശുമായുള്ള സംഭാഷണത്തില്‍ നേരിട്ട് കാണണമെന്നാണ് പി.സി ജോര്‍ജ് ആവശ്യപ്പെടുന്നത്. നവംബര്‍ നാലിനോ അഞ്ചിനോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്നും പി.സി. ജോര്‍ജ് പറയുന്നു. താന്‍ ആ ദിവസം എറണാകുളത്താണെന്നാണ് ബിജുവിന്റെ മറുപടി. കേരള കോണ്‍ഗ്രസുകാരനായതിനാല്‍ താന്‍ പ്രത്യക്ഷത്തില്‍ മാണിക്ക് ഒപ്പമായിരിക്കുമെന്നും പി.സി. ജോര്‍ജ് പറയുന്നു.
ബാര്‍ കോഴക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പി.ജെ ജോസഫും പി.സി ജോര്‍ജും ഇടപെട്ടിരുന്നെന്ന് ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സംഭാഷണങ്ങളുടെ രേഖയുണ്ടെന്നും ഇത് പുറത്ത്വിടുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

അതെ സമയം താനറിയാതെ ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്ത ബിജു രമേശ് മോശം പരിപാടിയാണ് ചെയ്തതെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.മാണി കോഴ വാങ്ങിയ വിവരം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു എന്നത് പിള്ള ആവര്‍ത്തിച്ചു.എന്നാല്‍ പിള്ള തന്നെ കണ്ടിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ 

Scroll To Top