Tuesday December 06, 2016
Latest Updates

ബാര്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി

ബാര്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി. കേസ് സംബന്ധിച്ച കൂടുതല്‍ രേഖകകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്ഹര്‍ജി 20 ലേക്ക് മാറ്റിയത്.

കേസില്‍ ഹൈകോടതി ഉത്തരവിന്റെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാകാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്ന ഹൈകോടതിയുടെ ഉത്തരവിനെതിരെയാണ് ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ മദ്യനയം അതേ പടി അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതി വിധി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കപില്‍ സിബലായിരുന്നു ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത്. മദ്യ ഉപഭോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാരിന്റെ മദ്യനയം വിവേചനപരാമാണെന്നും ഹൈകോടതിക്ക് വസ്തുതകള്‍ പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ബാറുടമകള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

 

Scroll To Top