Tuesday December 06, 2016
Latest Updates

ജ്ഞാനസ്നാനം നടത്താത്ത കുട്ടികള്‍ക്ക് ഐറിഷ് കത്തോലിക്കാ സ്‌കൂളുകളില്‍ പ്രവേശനമില്ലെന്ന നയം രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു

ജ്ഞാനസ്നാനം നടത്താത്ത കുട്ടികള്‍ക്ക് ഐറിഷ് കത്തോലിക്കാ സ്‌കൂളുകളില്‍ പ്രവേശനമില്ലെന്ന നയം രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു

ഡബ്ലിന്‍:സ്‌കൂള്‍ അധ്യായന വര്‍ഷം വീണ്ടും പടിവാതുക്കല്‍ എത്തുമ്പോള്‍ ജ്ഞാനസ്നാനം സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ഇത്തരം സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാകില്ലെന്ന വേവലാതിയിലാണ് രക്ഷിതാക്കള്‍. പ്രവേശനം ലഭിച്ചാല്‍ത്തന്നെ മറ്റ് കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. ജ്ഞാനസ്നാനം സ്വീകരിക്കാത്ത കുട്ടികളെ, അത് സ്വീകരിച്ച കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയ ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ എന്നതും കാത്തലിക് സ്‌കൂളുകളിലെ പ്രവണതയാണ്.

അയര്‍ലണ്ടിലെ 96% പ്രൈമറി സ്‌കൂളുകളും കത്തോലിക്കാ സഭയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

സഭാവിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം മക്കളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. ഗര്‍ഭിണികളായവര്‍ പോലും തങ്ങളുടെ കുഞ്ഞിന് ഭാവിയില്‍ സ്‌കൂളുകളില്‍ നേരിടേണ്ടിവരുന്ന അവഗണന ഓര്‍ത്ത് ഭയപ്പെടുകയാണ്.

ജ്ഞാനസ്നാനം ചെയ്യാത്ത കുട്ടികള്‍ക്ക് എജ്യുക്കേറ്റ് ടുഗെതര്‍ സ്‌കൂളുകളാണ് വിദ്യാഭ്യാസത്തിന് നല്ലത്. എന്നാല്‍ ഇത്തരം സ്‌കൂളുകള്‍ എണ്ണത്തില്‍ കുറവാണ്. മാത്രമല്ല ഇവിടെ ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം എന്നരീതിയിലാണ് അഡ്മിഷന്‍ നല്‍കിവരുന്നത്. ഇത് മിക്ക കുട്ടികളെയും കാത്തലിക് സ്‌കൂളുകളില്‍ തന്നെ ചേരാന്‍ നിര്‍ബന്ധിതരാക്കുന്നു.

സ്‌കൂള്‍ പ്രവേശനം ഒരു വലിയ കടമ്പയായി മുന്നില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞിനെ താല്‍പര്യമില്ലാതെയാണെങ്കിലും ജ്ഞാനസ്നാനം ചെയ്യിക്കാന്‍ ചില രക്ഷിതാക്കള്‍ മുതിരുന്നുണ്ട്. എന്നാല്‍ സ്വയം വഞ്ചനയായാണ് പലരും ഇതിനെ കാണുന്നത്.

Scroll To Top