Monday May 22, 2017
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ സാങ്കേതിക തടസം:പ്രശ്‌നം പരിഹരിച്ചെന്ന് ബാങ്ക് 

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ സാങ്കേതിക തടസം:പ്രശ്‌നം പരിഹരിച്ചെന്ന് ബാങ്ക് 

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ സാങ്കേതിക തടസം നേരിട്ടത് നൂറു കണക്കിന് ഉപഭോക്താക്കളെ പ്രതിസന്ധിയിലാഴ്ത്തി.ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള ഇടപാടുകള്‍ക്ക് സാങ്കേതിക തടസം നേരിട്ട് തുടങ്ങിയത്.വൈകുന്നേരം 8 മണിയോടെ തടസം പരിഹരിച്ചതായാണ് കസ്റ്റമര്‍ കെയറില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍ അപ്പോഴും ചില ഉപഭോക്താക്കള്‍ക്ക് സാങ്കേതിക തടസം നേരിടുന്നതായി പരാതി ഉണ്ടായിരുന്നു. രാത്രി 9 മണിയോടെ പ്രശ്‌നം പരിഹരിച്ചതായി ബാങ്കില്‍ നിന്ന് സ്ഥിരീകരണം വന്നു. 

ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയാതായും 9 മണിയോടെ എല്ലാ കാര്‍ഡുകളും പ്രവര്‍ത്തനക്ഷമമായതായും ബാങ്ക് വക്താവ് അറിയിച്ചു. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടായില്ല. എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള ഷോപ്പിങ്ങും കാര്‍ഡ് സ്വൈപ്പ് ചെയ്തുള്ള ഷോപ്പിംഗിനുമാണ് തടസം നേരിട്ടതെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് കാര്‍ഡ് ഉടമകള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പെര്‍മനന്റ് ടി.എസ്.ബി ബാങ്കിന്റെ ഇടപാടുകാര്‍ക്കും സമാനമായ പ്രശനം നേരിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശ്‌നം പരിഹരിച്ചതായി ബാങ്ക് അറിയിച്ചു .

Scroll To Top