Friday December 09, 2016
Latest Updates

യൂറോപ്യന്‍ ഫണ്ട് എത്തി, ഗ്രീസില്‍ ബാങ്കുകള്‍ തുറന്നു 

യൂറോപ്യന്‍ ഫണ്ട് എത്തി, ഗ്രീസില്‍ ബാങ്കുകള്‍ തുറന്നു 

ഫോട്ടോ:മൂന്നാഴ്ച്ചകള്‍ക്ക് ശേഷം ഏഥന്‍സില്‍ ബാങ്ക് തുറക്കുന്നത് കാത്ത് അതിരാവിലെ ക്യൂ നില്‍ക്കുന്ന ഇടപാടുകാര്‍ 
ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി മൂലം മൂന്നാഴ്ചയായി അടഞ്ഞുകിടന്നിരുന്ന ഗ്രീക്ക് ബാങ്കുകള്‍ ഇന്നു രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. യുറോപ്യന്‍ യൂണിയന്റെ അടിയന്തര ധനസഹായം കിട്ടിയതോടെയാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
90 കോടി യൂറോയാണ് ഗ്രീസിന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സഹായമായി നല്‍കിയിരിക്കുന്നത്. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഗ്രീസിന്റെ ചില കടങ്ങള്‍ എഴുതിത്തള്ളണമെന്ന ഐഎംഎഫ് നിര്‍ദേശം പരിഗണിക്കണമെന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗി ആവശ്യപ്പെട്ടു. കടുത്ത നിബന്ധനകളോടെയുള്ള യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസപദ്ധതിക്ക് കഴിഞ്ഞ ദിവസമാണ ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
ആഴ്ചയില്‍ 420 യൂറോയാണ് ഒരാള്‍ക്ക് പരമാവധി പിന്‍വലിക്കാവുന്നത്.ഒരു ദിവസം 60 യൂറോ.എന്നാല്‍ ജനങ്ങള്‍ പണം പിന്‍വലിക്കുന്നത് കുറച്ച് പണം കൂടുതല്‍ നിക്ഷേപിക്കാന്‍ തയാറാവണമെന്ന് ഗ്രീസ് ബാങ്കിംഗ് അസോസിയഷന്‍ പ്രസിഡണ്ട് ജന്നങ്ങളോട് അഭ്യര്‍ഥിച്ചു.
ഗ്രീസിലെ ജനങ്ങളും ബാങ്കുകളുടെ നിര്‍ദേശത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍..’എനിക്കെന്തിനാണ് കൂടുതല്‍ കാശ്?60 യൂറോ കൊണ്ട് ഒരാഴ്ച്ചത്തെ ചിലവുകള്‍ കഴിയാന്‍ സാധിക്കും’. ഏതന്‍സിലെ റസ്‌റ്റോറന്റ്‌റ് ജീവനക്കാരന്‍,രണ്ടു മക്കളുടെ പിതാവ് കൂടിയായ നിക്ക്‌ളോവസ് വാര്‍ത്താ ഏജന്‌സിയായ് റോയിട്ടര്‍ പ്രധിനിധിയോടു പറഞ്ഞു.

Scroll To Top