Thursday December 08, 2016
Latest Updates

ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത!:വേരിയബിള്‍ പലിശനിരക്ക് കുറയ്ക്കും ,ഫിക്‌സഡ് നിരക്കിലേയ്ക്ക് മാറാനും സൗകര്യമൊരുക്കുമെന്ന് ബാങ്കുകള്‍ 

ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത!:വേരിയബിള്‍ പലിശനിരക്ക് കുറയ്ക്കും ,ഫിക്‌സഡ് നിരക്കിലേയ്ക്ക് മാറാനും സൗകര്യമൊരുക്കുമെന്ന് ബാങ്കുകള്‍ 

ഡബ്ലിന്‍ :ബാങ്കുകളും സര്‍ക്കാരും തമ്മില്‍ നടത്തിവന്ന ശീതസമരത്തില്‍ ഒടുവില്‍ ജയം സര്‍ക്കാറിനു തന്നെ. ധനമന്ത്രി മൈക്കല്‍ നൂനന്‍ രാജ്യത്തെ പ്രധാന ബാങ്കുകളുമായി നടത്തിയ തുടര്‍ചര്‍ച്ചകളുടേയും സമ്മര്‍ദ്ദങ്ങളുടേയും ഫലമായി വേരിയബിള്‍ പലിശ നിരക്കുകളില്‍ കുറവുവരുത്താന്‍ ബാങ്കുകള്‍ തയ്യാറായി.ഉപഭോക്താക്കള്‍ക്ക് വേരിയബില്‍ നിരക്കുകളില്‍ നിന്നും മുക്തമായി അഭികാമ്യമായ ഒരു ഫിക്‌സഡ് റേറ്റിലേക്ക് മാറാനും അവസരമൊരുങ്ങും. ആത്യന്തികമായി എല്ലാ ഭവനവായ്പ്പാ പലിശനിരക്കുകളും നാലു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം
അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച പദ്ധതിയുമായി ബാങ്കുകള്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്. ജൂലൈയോടെ തന്നെ പലിശനിരക്കുകളില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബറോടെ കൂടുതല്‍ ഇളവുകള്‍ക്കും ബാങ്കുകള്‍ തയ്യാറായേക്കും.ഇതോടെ ശരാശരി 300 യൂറോയോളം മാസം തോറും ലാഭം വായ്പയെടുത്തവര്‍ക്ക് ലഭ്യമാകും.

ഇന്നലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹൊനോഹന്‍ ബാങ്കുകള്‍ വേരിയബിള്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിന് നിയമം മൂലം അതു ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കിടെ ധനമന്ത്രി ബാങ്കുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതാണ് പലിശനിരക്കുകള്‍ കുറക്കാന്‍ ബാങ്കുകള്‍ സമ്മതിക്കുന്നതിന് കാരണമായത്.

നിലവില്‍ യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ അയര്‍ലണ്ടിലേതാണ്.

Scroll To Top