Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ വമ്പന്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി

അയര്‍ലണ്ടിലെ വമ്പന്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി

ഡബ്ലിന്‍:അയര്‍ലണ്ടിലെ പല വമ്പന്‍ ബാങ്കുകള്‍ക്കും സാമ്പത്തിക തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ ബാങ്കുകളെക്കുറിച്ച് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി നടത്തിയ പഠനത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്.

തകര്‍ച്ചയെ നേരിടാന്‍ ശേഷിയില്ലാത്ത യൂറോപ്യന്‍ ബാങ്കുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് എഐബിക്ക്. ഇറ്റലിയിലെ ബാങ്കായ ബാങ്ക മോണ്ടെ ഡെ പാസ്ചി ഡി സീന ആണ് ഒന്നാം സ്ഥാനത്ത്. ബാങ്ക് ഓഫ് അയര്‍ലണ്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആകെ 51 ബാങ്കുകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം തകര്‍ച്ചയില്‍ നിന്നും കരകയറിയതായാണ് എഐബിയും ബാങ്ക് ഓഫ് അയര്‍ലണ്ടും ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിസിനസില്‍ ലാഭം ഉണ്ടായതായും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.

എങ്കിലും അപ്രതീക്ഷിതമായ ഒരു സംഭവമോ,വിപണിയുടെ ചാഞ്ചാട്ടമോ ഉണ്ടായാല്‍ ഐറിഷ് ബാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Scroll To Top