Thursday May 24, 2018
Latest Updates

റോസ്ലെയര്‍ ഹാര്‍ബറില്‍ ബാങ്ക് കൊള്ള നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

റോസ്ലെയര്‍ ഹാര്‍ബറില്‍ ബാങ്ക് കൊള്ള നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വെക്സ് ഫോര്‍ഡ്:വെക്സ്ഫോര്‍ഡിലെ റോസ്ലെയര്‍ ഹാര്‍ബറിലെ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം നടത്തിയ യുവാവിനെ ഗാര്‍ഡ പിടികൂടി അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബാങ്ക് അലാറം ശബ്ദിച്ചതോടെ ഗാര്‍ഡ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ഗാര്‍ഡ കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാളെ പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗാര്‍ഡ പിടിച്ചെടുത്തു. ബാങ്കില്‍ നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top