Saturday February 25, 2017
Latest Updates

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനും ചാര്‍ജ് ഈടാക്കും; ബാങ്ക് ഓഫ് അയര്‍ലണ്ട് സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നു

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനും ചാര്‍ജ് ഈടാക്കും; ബാങ്ക് ഓഫ് അയര്‍ലണ്ട് സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ട് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നു. ചെക്ക് ഫീസ് വര്‍ധിപ്പിക്കും. മറ്റ് ബിസിനസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജും വര്‍ധിക്കും.അതേസമയം വ്യക്തിഗത ഇടപാടുകളുടെയും ബിസിനസ് ഇടപാടുകളുടെയും ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ നിരക്ക് കുറയ്ക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലക്ട്രോണിക് ബാങ്കിങ്ങിന്റെ ഫീസ് നിരക്ക് കുറച്ചത്. നിലവില്‍ ആകെ ഇടപാടുകളുടെ 4 ശതമാനം മാത്രമാണ് ബ്രാഞ്ചുകള്‍ മുഖേന നടക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് ബാങ്ക് ഇടപാടുകളുടെ
നിരക്കില്‍ മാറ്റം വരുത്തുന്നത്.

ഇനി ബാങ്കില്‍ നിന്ന് ചെക്ക് മാറിയെടുക്കാന്‍ 60 സെന്റ് ചാര്‍ജ് ആകും. ബിസിനസ് ഇടപാടുകള്‍ക്കും 60 സെന്റ് ചാര്‍ജ് ആകും. യൂറോപ്യന്‍ യൂണിയനില്‍ ചെക്ക് ഇടപാടുകള്‍ നടക്കുന്ന വളരെ കുറച്ച് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്. ഇത് പരമാവധി കുറച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ചെക്ക് ഇടപാടുകളുടെ ഫീസ് വര്‍ധിപ്പിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനും ഒരു ശതമാനം ചാര്‍ജ് ഈടാക്കും. പുതിയ നിരക്കുകള്‍ ഫെബ്രുവരി 23 നു നിലവില്‍ വരും. പുതിയ ഫീസ് ഘടന പ്രകാരം ഇലക്ട്രോണിക് ട്രാന്‍സാക്ഷനിലെ വ്യക്തിഗത ഇടപാടുകളുടെ ചാര്‍ജ് 20 സെന്റില്‍ നിന്ന് 10 സെന്റായി കുറയും. ബിസിനസ് ഇടപാടുകളുടെ ഫീസ് 24 സെന്റില്‍ നിന്ന് പത്ത് സെന്റായി കുറയും.

കറണ്ട് അക്കൗണ്ടില്‍ എല്ലായ്‌പ്പോഴും 3000 യൂറോ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് ട്രാന്‍സാക്ഷാന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ക്വാര്‍ട്ടേര്‍ലി മെയ്ന്‍്‌റനന്‍സ് ചാര്‍ജില്‍ വര്‍ധന ഉണ്ടാകില്ല്‌ല. ഇത് 5 യൂറോയായി തുടരും.

Scroll To Top