Friday July 21, 2017
Latest Updates

സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് 

സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് 

ഡബ്ലിന്‍ :സാങ്കേതിക പിശക് മൂലം ഇന്നലെ ശമ്പളത്തുക ലഭിക്കുന്നതില്‍ താമസം നേരിട്ട എല്ലാ കസ്റ്റമര്‍ അ്ക്കൗണ്ടുകളിലേക്കുമുള്ള പണം ക്രെഡിറ്റ് ചെയ്തു കഴിഞ്ഞതായി ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചു. തങ്ങളുടെ ശമ്പളം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന എല്ലാ അക്കൗണ്ട് ഉടമകളോടും ബാങ്ക് ക്ഷമ ചോദിച്ചു.

പ്രോസസ്സിംഗില്‍ ഉണ്ടായ താമസമാണ് പ്രശ്‌നത്തിന് കാരണമായത്. രോക്ഷാകുലരായ കസ്റ്റമര്‍മാരുടെ ഫോണ്‍വിളികള്‍ ഒരു ദിവസം മുഴുവന്‍ ബാങ്കിന് തലവേദനയായി.ഇന്നലെ വൈകിട്ടും മിക്ക സ്ഥലങ്ങളിലും എ ടി എം മിഷനുകളില്‍ പണം ലഭിച്ചിരുന്നില്ല.

Scroll To Top