Saturday December 10, 2016
Latest Updates

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഫിക്‌സഡ് പലിശനിരക്ക് തന്ത്രങ്ങളില്‍ കുടുങ്ങരുതെന്ന് വിദഗ്ദര്‍

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഫിക്‌സഡ് പലിശനിരക്ക് തന്ത്രങ്ങളില്‍ കുടുങ്ങരുതെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ :ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പുതുക്കിയ ഫിക്‌സഡ്പലിശ നിരക്കുകളുടെ ഭാഗമാവരുതെന്ന് ഉപഭോക്താക്കള്‍ക് വിദഗ്ദരുടെ ഉപദേശം. കഴിഞ്ഞ ദിവസമാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ വ്യതസ്ത ഫിക്‌സഡ് നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നത്.

ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ ദീര്‍ഘകാല വായ്പകളെടുക്കുന്നവരുടെ ഫിക്‌സഡ് പലിശനിരക്കിലാണ് ബാങ്ക് ഒഫ് അയര്‍ലണ്ട് ഒന്നു മുതല്‍ മൂന്നു വരെ ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നത്. ഫിക്‌സഡ് റേറ്റുകളിലേക് മാറുന്നവര്‍ പിന്നീട് ലോണ്‍ കാലാവധി കഴിയുന്നതു വരെ ഇതേ പലിശനിരക്കില്‍ തന്നെ തുടരേണ്ടി വരും. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ ഈ പലിശനിരക്കുകളില്‍ ചെന്നു കുടുങ്ങുന്നത് മണ്ടത്തരമാവുമെന്നാണ് ഉപഭോക്തൃ അഭിഭാഷകനായ ബ്രണ്ടന്‍ ബര്‍ഗസ് പറയുന്നത്.

ബാങ്ക് ഓഫ് അയര്‍ലണ്ട് ഭാവിയില്‍ വേരിയബിള്‍ നിരക്കുകളില്‍ കുറവ് വരുത്താന്‍ തയ്യാറാവേണ്ടി വരുമെന്നും എന്നാല്‍ അപ്പോള്‍ ഫിക്‌സഡ് റേറ്റുകളിലുള്ളവര്‍ വേരിയബിള്‍ റേറ്റുകളിലേക്ക് മാറാന്‍ ബാങ്കിന് പിഴ നല്‍കേണ്ടി വരുമെന്നുമാണ് ബര്‍ഗസ് നിരീക്ഷിക്കുന്നത്. യൂറോസോണില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വേരിയബില്‍ പലിശ നിരക്കുകള്‍ നിലനില്‍ക്കുന്ന അയര്‍ലണ്ടില്‍ 4.5 ശതമാനത്തോടെ ബാങ്ക് ഓഫ് അയര്‍ലണ്ടാണ് ഏറ്റവും ഉയര്‍ന്ന വേരിയബിള്‍ പലിശ ഈടാക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച ബാങ്കുകള്‍ പലിശ നിരക്ക് കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിന് നിയമം മൂലം അത് ചെയ്യേണ്ടി വരുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ പ്രസ്താവിച്ചിരുന്നു. ഇതിന്റ് അടിസ്ഥാനത്തില്‍ വേരിയബിള്‍ പലിശ നിരക്കുകളില്‍ ഇളവു വരുത്താന്‍ മുന്‍നിര ബാങ്കുകള്‍ തയ്യാറായിരുന്നെങ്കിലും ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ വേരിയബിള്‍ പലിശ നിരക്ക് കുറക്കാന്‍ ഇതുവരെ
തയ്യാറയിട്ടില്ല

Scroll To Top