Tuesday January 24, 2017
Latest Updates

ബാങ്ക് ഹോളിഡേ മഴയില്‍ കുതിരുമെന്ന് മെറ്റ് എറാന്‍ 

ബാങ്ക് ഹോളിഡേ മഴയില്‍ കുതിരുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍ :ബാങ്ക് ഹോളിഡേ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.നാളെയും മറ്റന്നാളും രാജ്യത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മെറ്റ് എറാന്‍ ` മുന്നറിയിപ്പ് നല്‍കി.താപനിലയും വളരെ താഴ്ന്ന് 11 മുതല്‍ 13 ഡിഗ്രിയിലെത്തിയേക്കും.

ശനിയാഴ്ച്ച രാവിലെ പ്രസന്നമായ കാലാവസ്ഥയാണെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ മാറിതുടങ്ങുമെന്നാണ് വിലയിരുത്തല്‍. വൈകുന്നേരത്തോടെ തുടങ്ങുന്ന മഴ ഞായറാഴ്ച്ചയും,തിങ്കളാഴ്ച്ചയും നീണ്ടു നില്‍ക്കും.ചൊവ്വാഴ്ച്ചയോടെ രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ നേരിയ മഴ ലഭിക്കുമെങ്കിലും പൊതുവേ കാലാവസ്ഥ പ്രസന്നമായിരിക്കും.

കഴിഞ്ഞ ആഴ്ച്ചയിലെ കനത്ത മഴക്കിടെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്ന് എ.എ റോഡ്‌വാച്ച് എഡിറ്റര്‍ ആര്‍വെന്‍ ഫോലേ ആവശ്യപ്പെട്ടു.

Scroll To Top