Tuesday September 26, 2017
Latest Updates

ഗള്‍ഫിലെയും യൂറോപ്പിലെയും പ്രവാസികള്‍ അടക്കം പതിനായിരക്കണക്കിന് പേരുടെ സ്വകാര്യ വ്യക്തിഗത ബാങ്ക് വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ലഭ്യം:പ്രതികരിക്കാതെ ബാങ്ക് അധികൃതര്‍

ഗള്‍ഫിലെയും യൂറോപ്പിലെയും പ്രവാസികള്‍ അടക്കം പതിനായിരക്കണക്കിന് പേരുടെ സ്വകാര്യ വ്യക്തിഗത ബാങ്ക് വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ലഭ്യം:പ്രതികരിക്കാതെ ബാങ്ക് അധികൃതര്‍

ഡബ്ലിന്‍:ഗള്‍ഫിലെയും യൂറോപ്പിലെയും പ്രവാസികള്‍ അടക്കം പതിനായിരക്കണക്കിന് പേരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ലിങ്ക് പുറത്തുവിട്ട് ഇന്ത്യയിലെ ദേശസാത്കൃതബാങ്കുകള്‍.എസ് ബി റ്റി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതിന് ശേഷമാണ് എസ് ബി റ്റി യുടെ പേരിലുള്ള വെബ് സൈറ്റിന്റെ ലിങ്കില്‍ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും അഡ്രസ് ലിസ്റ്റും പുറത്തായിരിക്കുന്നത്.

അയര്‍ലണ്ടില്‍ ഉള്ള ഇടപാടുകാര്‍ ഉള്‍പ്പെടെ ഇക്കാര്യം കഴിഞ്ഞ ആഴ്ച തന്നെ ബാങ്ക് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഇതേ വരെ ബാങ്ക് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യത സംരക്ഷിക്കുന്നതിനായിയുള്ള അവകാശങ്ങള്‍ക്കും,ഇത് സംബന്ധിച്ച നിയമങ്ങള്‍ക്കും വിരുദ്ധമാണ്.അക്കൗണ്ട് വിവരങ്ങള്‍ ശഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന നിരവധി സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ ലൈനില്‍ ലഭ്യമായ അനേകം ലിങ്കുകളില്‍ ഒരു ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.ഉപഭോക്താക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തയാറാവത്തില്‍ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.ബാങ്ക് ജീവനക്കാര്‍, കോള്‍ സെന്ററുകള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വഴിയാവണം അക്കൗണ്ട് വിവരങ്ങള്‍ പുറത്തുപോകുന്നതെന്നാണ് പറയപ്പെടുന്നത്

Scroll To Top