Thursday December 08, 2016
Latest Updates

ഭീകരാക്രമണം ചെറുക്കാന്‍ മഹീന്ദ്രയുടെ ബുള്ളറ്റ് പ്രൂഫ് വാഹനവുമായി ബംഗളൂരു പോലീസ്

ഭീകരാക്രമണം ചെറുക്കാന്‍ മഹീന്ദ്രയുടെ ബുള്ളറ്റ് പ്രൂഫ് വാഹനവുമായി ബംഗളൂരു പോലീസ്

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് പ്രധിരോധ വാഹനമായ മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍ ബംഗളൂരു പോലീസ് സ്വന്തമാക്കി. നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഭീകരാക്രമണം പ്രതിരോധിക്കുന്നതിനായ പ്രത്യേക സന്നാഹങ്ങളൊരുക്കിയ ഈ വാഹനം ബംഗളൂരു പോലീസ് സേനയുടെ ഭാഗമാക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ക്യാപ്‌സൂള്‍ ബേസ്ഡ് ബുള്ളറ്റ് പ്രൂഫ് വാഹനമായ മാര്‍ക്ക്‌സ്മാന്‍ നിലവില്‍ ഇന്ത്യന്‍ സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈയിലെ ഫോഴ്‌സ് വണ്‍ പോലീസ് വിഭാഗം ഈ വാഹനം 2009ല്‍ തന്നെ സ്വന്തമാക്കിയിരുന്നു. ഗ്രനേഡുകളടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ പ്രതിരോധിക്കാനാവും വിധമാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ജാലകങ്ങള്‍ വളരെ കുറച്ചുമാത്രം നല്‍കിയ വാഹനത്തില്‍ ക്യാമറയില്‍ കൂടി പുറത്തുള്ള ദൃശ്യങ്ങള്‍ വീക്ഷിക്കാനാവും. വാഹനത്തിനകത്തു നിന്നും പുറത്തേക്ക് വെടിയുതിര്‍ക്കാനുള്ള സൗകര്യവും നല്‍കിയിരിക്കുന്നു.

വാഹനത്തില്‍ നല്‍കിയിരിക്കുന്ന 2.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിന്‍ 105 എച് പി പവറും, 228 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലെത്തുന്ന വാഹനത്തിന് 120 കിലോമീറ്ററാണ് പരമാവധി വേഗത.

Scroll To Top