Sunday December 04, 2016
Latest Updates

ബംഗാളില്‍ മമത വീണ്ടും ഭരണത്തില്‍ വരും ?

ബംഗാളില്‍ മമത വീണ്ടും ഭരണത്തില്‍ വരും ?

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ ജനസ്വാധീനം മമതയ്ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബംഗാളില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്നു വ്യക്തമാക്കുന്നത്.

സിപിഎംകോണ്‍ഗ്രസ് ധാരണയെപ്പറ്റി ജനങ്ങള്‍ക്ക് കാര്യമായ വിവരമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് 2025 സീറ്റുകളും ഇടതുമുന്നണിക്ക് 6070 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

2011 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് ഐ.ബി റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

നിലവില്‍ ഒരു സീറ്റുള്ള ബി.ജെ.പിയ്ക്ക് ഈ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഐ.ബി പറയുന്നു.

Scroll To Top