Monday December 05, 2016
Latest Updates

പന്നിയെക്കുറിച്ച് എഴുതുന്നതില്‍ നിന്ന് എഴുത്തുകാര്‍ക്ക് വിലക്ക് !….

പന്നിയെക്കുറിച്ച് എഴുതുന്നതില്‍ നിന്ന് എഴുത്തുകാര്‍ക്ക് വിലക്ക് !….

ലണ്ടന്‍: പന്നിയെക്കുറിച്ച് എഴുതുന്നതില്‍ നിന്ന് എഴുത്തുകാര്‍ക്ക് വിലക്ക്.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന അനുബന്ധ പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരെയാണ് പന്നിയെക്കുറിച്ച് എഴുതുന്നതില്‍ നിന്ന് വിലക്കിയത്.ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയത്.ബിബിസി റേഡിയോയുടെ ഒരു പരിപാടിയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍.

എഴുത്തുകാരെ വിലക്കിക്കൊണ്ടുള്ള പ്രസാധകരുടെ കത്ത് ബിബിസി റേഡിയോ പുറത്ത്വിട്ടു. പന്നിയെക്കുറിച്ചോ പന്നി ഇറച്ചിയില്‍ നിന്ന് ഉണ്ടാക്കുന്ന അനുബന്ധ ഉല്‍പ്പന്നങ്ങളെക്കുറിച്ചോ എഴുതരുതെന്നാണ് കത്തിലെ നിര്‍ദ്ദേശം. മുസ്ലീങ്ങളുടെയും ജൂതന്മാരുടെയും മതവികാരം മാനിക്കുന്നതിനാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രസാധകരുടെ വിശദീകരണം.

അതേസമയം ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് എഴുത്തുകാര്‍ക്ക് നല്‍കിയ വിവാദനിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ മുസ്ലീം അംഗമായ ഖാലിദ് മഹ്മൂദ് തന്നെ ഈ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. ഈ നിര്‍ദ്ദേശം തികച്ചും അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top