Saturday December 03, 2016
Latest Updates

ജോലിയ്ക്കിടയില്‍ ഇനി ഫേസ് ബുക്കും വാട്‌സാപ്പും തുറക്കേണ്ട..സോഷ്യല്‍ മീഡിയ ഉപയോഗം യൂറോപ്യന്‍ കോടതി നിരോധിച്ചു.

ജോലിയ്ക്കിടയില്‍ ഇനി ഫേസ് ബുക്കും വാട്‌സാപ്പും തുറക്കേണ്ട..സോഷ്യല്‍ മീഡിയ ഉപയോഗം യൂറോപ്യന്‍ കോടതി നിരോധിച്ചു.

ഡബ്ലിന്‍:ജോലിയ്ക്കിടയില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും സോഷ്യല്‍ മീഡിയയും ഒക്കെ പരിശോധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ പിരിച്ചു വിടാനുള്ള അനുമതി പോലും തൊഴിലുടമയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കി കൊണ്ട് യൂറോപ്യന്‍ കോടതിയുടെ പുതിയ ഉത്തരവ്.സ്വകാര്യ ഇ മെയിലുകള്‍ ചെക്ക് ചെയ്യുന്നത് പോലും ചട്ടങ്ങളുടെ ലംഘനമാവുമെന്നു കോടതി ചൂണ്ടിക്കാട്ടി.

ജോലി സമയത്ത് സ്വകാര്യ സന്ദേശങ്ങള്‍ വായിച്ചു നോക്കാനും തൊഴിലുടമയ്ക്ക് അനുവാദം ഉണ്ടായിരിക്കും.ജോലി സമയത്ത് നടത്തുന്ന എല്ലാ ഓണ്‍ ലൈന്‍ ഇടപാടുകളും തൊഴിലുടമയ്ക്ക് പരിശോധിക്കാം. 

ജോലി സമയത്ത് തന്റെ ഭാര്യക്ക് യാഹൂ മെസഞ്ചറിലൂടെ അയച്ച സന്ദേശം വായിച്ച തൊഴിലുടമയുടെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിച്ച റൊമാനിയന്‍ പൗരനെതിരെയാണ് കോടതിയുടെ നിര്‍ണ്ണായക വിധി രൂപപ്പെട്ടത്.

കമ്പനികളോ തൊഴിലുടമയോ ജോലി സംബന്ധമായി അനുവദിച്ച കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പോലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് കുറ്റകാരമാവും.

ആയിരക്കണക്കിന് ജീവനക്കാരുടെ സ്വകാര്യതയേയും സ്വാതന്ത്ര്യത്തെയും ഹനിക്കുമെങ്കിലും തൊഴിലുടമയുടെ താത്പര്യങ്ങള്‍ പരിഗണിച്ച് ജോലി പൂര്‍ത്തിയാക്കുവാനാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നു കോടതി നിരീക്ഷിച്ചു. 

Scroll To Top