Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ മത വിദ്യാഭ്യാസ നിരോധനം :വിദ്യാഭ്യാസമന്ത്രി ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കുമെന്ന് ടി ഡി മാര്‍ 

അയര്‍ലണ്ടില്‍ മത വിദ്യാഭ്യാസ നിരോധനം :വിദ്യാഭ്യാസമന്ത്രി ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കുമെന്ന് ടി ഡി മാര്‍ 

ഡബ്ലിന്‍ :സ്‌കൂളുകളില്‍ നിന്നും മതവിദ്യാഭ്യാസം മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസമന്ത്രി ജാന്‍ ഓ സുള്ളിവനെതിരെ സ്വന്തം പാര്‍ട്ടിയിലെ ടി ഡി മാര്‍ തന്നെ രംഗത്തിറങ്ങി.ഇന്നലെ നടന്ന ലേബര്‍ ടി ഡി മാരുടെ യോഗത്തില്‍ ജാന്‍ ഓ സുള്ളിവന്റെ നടപടിയെ വിവേകശൂന്യമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ വിശേഷിപ്പിച്ചത്.

1920 കളില്‍ മുതല്‍ അയര്‍ലണ്ടില്‍ നിലവിലുള്ള പരമ്പരാഗത മതവിദ്യാഭ്യാസ പഠന പദ്ധതി നിര്‍ത്തലാക്കാനുള്ള ബില്‍ അടുത്ത ആഴ്ച്ച തന്നെ അവതരിപ്പിക്കുമെന്നാണ് ജാന്‍ ഓ സുള്ളിവന്‍ പറഞ്ഞിരുന്നത്.ബില്‍ അവതരിപ്പിച്ചാലും നടപ്പാക്കാന്‍ സമയമെടുക്കുമെന്നും എന്നാല്‍ ബില്‍ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് ലേബര്‍ പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്നാണ് മന്ത്രിയുടെ നിലപാട് 

അടുത്ത തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ഇത് മാറുമെന്നും ലേബര്‍ പാര്‍ട്ടിയെ ജനം തള്ളികളയാന്‍ ഈ ഒരൊറ്റ കാരണം മതിയെന്നുമാണ് ഗ്രാമീണ മേഖലയിലെ ടി ഡി മാരുടെ ആശങ്ക 

Scroll To Top