Saturday December 03, 2016
Latest Updates

ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിരോധിക്കാന്‍ നോര്‍വേയും ഹോളണ്ടും

ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിരോധിക്കാന്‍ നോര്‍വേയും ഹോളണ്ടും

ഡബ്ലിന്‍:2025ന്റെ തുടക്കത്തോടെ ഡീസല്‍, ഗ്യാസൊലിന്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന നിര്‍ത്താന്‍ നോര്‍വേയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. 2025ഓടെ എല്ലാവിധ ഡീസല്‍, ഗ്യാസൊലിന്‍ കാറുകളും നിരോധിക്കാന്‍ ഹോളണ്ട് തീരുമാനിച്ചതിന് പിന്നാലെയാണ് നോര്‍വേയിലും സമാന നീക്കം നടക്കുന്നത്. രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നതും ഹോളണ്ടില്‍ ഈ തീരുമാനത്തിനു പിന്നലുണ്ടായിരുന്നു.
2030ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി പിയൂഷ് ഗോയലും ഈയിടെ പറഞ്ഞിരുന്നു.
ലോക രാജ്യങ്ങളുടെ ഈ തീരുമാനം ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയെ ഏറെ സന്തോഷിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2017ല്‍ പുറത്തിറക്കാനിരിക്കുന്ന അവരുടെ പുതിയ മോഡല്‍ ഇലക്ട്രിക് കാറിന് 400,000 ബുക്കിങ്ങുകളാണ് ഇപ്പോള്‍ത്തന്നെ ലഭിച്ചിരിക്കുന്നത്.

Scroll To Top