Sunday December 04, 2016
Latest Updates

ഡബ്ലിനിലെ യുവാവിന് വാഹനമോടിയ്ക്കുന്നതില്‍ നിന്നും 80 വര്‍ഷം വിലക്ക് 

ഡബ്ലിനിലെ യുവാവിന് വാഹനമോടിയ്ക്കുന്നതില്‍ നിന്നും 80 വര്‍ഷം വിലക്ക് 

ഡബ്ലിന്‍:തുടര്‍ച്ചയായി ട്രാഫിക്ക് കുറ്റങ്ങളില്‍ ഉള്‍പ്പെട്ട ഡബ്ലിനിലെ യുവാവിനെ കോടതി അടുത്ത 80 വര്‍ഷങ്ങളിലേയ്ക്ക് വാഹനം ഓടിയ്ക്കുന്നതില്‍ നിന്നും വിലക്കി.
ഇപ്പോള്‍ 24 വയസുള്ള ഷോണ്‍ മോയിനിഹാന്‍ ഡബ്ലിന്‍ സിറ്റി മേഖലയിലെ താമസക്കാരനാണ്.80 വര്‍ഷം കഴിഞ്ഞ് ഷോണിന് 104 വയസാവുമ്പോഴേ (അത്രയും കാലം ഇയാള്‍ ജീവിച്ചിരിക്കുമോ ആവോ?)ഇനി വാഹനമോടിക്കാന്‍ അനുവാദം നല്കുകയുള്ളൂ.

സ്ഥിരമായി കഞ്ചാവ് വലിച്ച് ലഹരിയിലാണ് താന്‍ വാഹനം ഓടിയ്ക്കുന്നത് എന്ന് രണ്ടു മക്കളുടെ പിതാവായ ഷോണ്‍ കോടതിയില്‍ സമ്മതിച്ചു. 9 കോടതികളിലായി അശ്രദ്ധമായി വാഹനം ഓടിയ്ക്കല്‍,ലൈസന്‍സില്ലാതെ വാഹനം ഓടിയ്ക്കല്‍,നിയമവിരുദ്ധമായ സ്ഥലങ്ങളിലൂടെ ഓവര്‍ സ്പീഡില്‍ വാഹനം ഓടിയ്ക്കല്‍,മോഷണം,എന്നിവയടക്കം 77 കുറ്റങ്ങളാണ് ഷോണിന്റെ പേരിലുണ്ടായിരുന്നത്.

2014 ല്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ കിലോ കണക്കിന് കഞ്ചാവുമായി സിറ്റി സെന്ററില്‍ വെച്ചാണു ഇയാള്‍ പിടിയിലായത്.കഞ്ചാവിന്റെ മണം പരിസരമെങ്ങും വ്യാപിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.













Scroll To Top