Tuesday January 23, 2018
Latest Updates

ബാലിനസ്ലോയില്‍ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബര്‍ 28ന്

ബാലിനസ്ലോയില്‍ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബര്‍ 28ന്

ബാലിനസ്ലോ (കൌണ്ടി ഗോള്‍വേ):ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28 ബുധനാഴ്ച്ച നടത്തപ്പെടും.

ബുധനാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ലോംഗ്‌ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.റെജി കുര്യന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും.തുടര്‍ന്ന് പാരിഷ് ഹാളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കും.പോര്‍ട്ടിങ്കുള ഹോസ്പിറ്റല്‍ ചാപ്ല്യന്‍ ഫാ.ബേണി പരിപാടികള്‍ ഉത്ഘാടനം ചെയ്യും.

കുട്ടികളുടെ കലാമത്സരങ്ങളും,ഗെയിംസും.സാന്താ വരവും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പ്രൗഢിയേകും.

അത് ലോണ്‍,പോര്‍ട്ട്മ്ന ,ബാലിനസ്ലോ, രാത് കാബിന്‍,ബിര്‍ തുടങ്ങിയ മേഖലകളിലെ മലയാളികള്‍ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികളില്‍ പങ്കെടുക്കാനെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സെബി(0892370692),ഷേയ്ന്‍:(0894081569)

Scroll To Top