Tuesday November 21, 2017
Latest Updates

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഐറിഷ്‌കാരനെ വധിച്ച കഥ 

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഐറിഷ്‌കാരനെ വധിച്ച കഥ 

ഐറിഷ് വംശജര്‍ പൊതുവെ സമാധാനകാംഷികളായാണ് അറിയപ്പെടുന്നത്.എന്നാല്‍ കൌണ്ടി ടിപ്പററിയില്‍ ജനിച്ച ഒരു മനുഷ്യനെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഐറിഷ്‌കാരനായാണ് അറിയപ്പെടുന്നത്.

സമാധാനപരമായി സമരം ചെയ്ത ഇന്ത്യാക്കാരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവ് നല്കിയ ഗവര്‍ണര്‍ ഡയറിനെ ചരിത്രം പഠിച്ച ഇന്ത്യക്കാര്‍ ആരും മറക്കാനിടയില്ല.ജാലിയാന്‍ വാലാബാഗ് എന്ന ഗ്രാമത്തിന്റെ പേര് എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മായാത്തത് പോലെ തന്നെ. 
കോളനി രാജ്യങ്ങളിലെ ജനങ്ങളെ പുഴുക്കളേപ്പോലെ കാണുന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മ ഭാരതീയന്റെ അക്രമ രാഹിത്യ സമരത്തോട് മാപ്പര്‍ഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രില്‍ 13 . 

പഞ്ചാബിലെ അമൃത് സറില്‍ ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് ജാലിയന്‍ വാലാബാഗില്‍ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരേ  അന്നത്തെ പഞ്ചാബ് ഗവര്‍ണറായിരുന്ന മൈക്കില്‍ ഫ്രാന്‍സീസ് ഡയറിന്റെ നിര്‍ദ്ദേശമനുസരിച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെക്കുകയായിരുന്നു . അനൗദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ ആയിരത്തിലധികമാണ്. ഇരട്ടിയിലധികം പേര്‍ പരിക്കേറ്റ് വീണു 

ക്രൂരതയുടെ പര്യായം എന്നറിയപ്പെട്ടിരുന്ന ഗവര്‍ണര്‍ ഡയര്‍.ടിപ്പററിയിലെ സോളോ ഹെഡ് ഗ്രാമത്തിലെ ബാരോസ്‌ടൌണില്‍ അക്കാലത്തെ വമ്പന്‍ ഐറിഷ് ഭൂവുടമയായ ജോണിന്റെ പതിനാല് മക്കളില്‍ ആറാമനായി ജനിച്ച ഡയര്‍ വളര്‍ന്നത് പിതാവിന്റെ കണക്കറ്റ ഫോറസ്റ്റ് ഭൂമിയില്‍ വിരഹിച്ചിരുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടിയിരുന്നു.ഒറ്റയ്ക്ക് വേട്ടയ്ക്ക് പോയി ധീരത പ്രകടിപ്പിക്കുകയായിരുന്നു ഹോബി.

തുള്ളാമൂറിലെ സെന്റ് സ്റ്റാനിസ്ല്യസ്യസ് കോളജില്‍ നിന്നും ബിരുദമെടുത്ത ശേഷം ഇന്ത്യന്‍ അഡ്മിനിസ്‌റ്റ്രെറ്റിവ് സര്‍വീസില്‍ ചേര്‍ന്ന ഡയറിന്റെ അന്നത്തെ ആഗ്രഹം വിശാലമായ ഇന്ത്യന്‍ കാടുകളില്‍ വേട്ടയാടുകയായിരുന്നു.

എങ്കിലും കരിയറില്‍ കാട്ടിയ കൊലപാതക വൈദഗധ്യം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഇഷ്ട്ടപെട്ടതിനാല്‍ അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണര്‍ ആക്കുകയായിരുന്നു.

ജാലിയന്‍ വാലാബാഗില്‍ നിരപരാധികളെ കൊന്നൊടുക്കിയ ക്രൂരനായ ആ മനുഷ്യന്‍ ഭാരതീയരുടെ ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും മായുമായിരുന്നില്ല. നിര്‍ബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികര്‍ക്ക് ഡയര്‍ വീരപുരുഷനായി മാറി. 

1919 ലെ ജാലിയന്‍ വാലാബാഗ് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു പത്തൊന്‍പത്കാരന്‍ മരിച്ചു വീണവരെ സാക്ഷി നിര്‍ത്തി അന്നൊരു പ്രതിജ്ഞയെടുത്തു.ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു പ്രതിജ്ഞ . 

നിര്‍ബന്ധിത വിരമിക്കലിന് വിധേയനായെങ്കിലും ബ്രിട്ടീഷ് യാഥാസ്ഥിതികര്‍ക്ക് ഡയര്‍ വീരപുരുഷനായി മാറി. 

1943 മാര്‍ച്ച് 13 ‘ ലോക പരിതസ്ഥിതിയും അഫ്ഗാനിസ്ഥാനും ‘ എന്ന വിഷയത്തില്‍ ലണ്ടനിലെ കാക്സ്റ്റന്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റെയും റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങ് പുരോഗമിക്കുന്നു . സെറ്റലാന്‍ഡ് പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ബ്രിഗേഡിയര്‍ ജനറല്‍ പി സൈക്‌സ് ആയിരുന്നു മുഖ്യപ്രഭാഷകന്‍.പ്രധാനപ്രസംഗത്തിനു ശേഷമായിരുന്നു ജാലിയന്‍ വാലാ ബാഗിലെ നരമേധത്തിലൂടെ പ്രശസ്തനായ സര്‍ മൈക്കല്‍ ഓഡയറിന്റെ പ്രഭാഷണം.പ്രഭാഷണത്തിനു ശേഷം നന്ദി പ്രകടനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു .

യഥാര്‍ത്ഥ നന്ദി പ്രകടനം ആരംഭിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.നിമിഷങ്ങള്‍ക്കകം മൈക്കല്‍ ഓഡയര്‍ വെടിയേറ്റുവീണു. നന്ദി പ്രകടനം അവിടെയും അവസാനിച്ചില്ല .സെറ്റ്‌ലന്‍ഡ് പ്രഭുവിനും, ലവിംഗ് ടണ്‍ പ്രഭുവിനും,സര്‍ ലൂയിസ് ഡെന്നും ഈരണ്ട് ഉണ്ടകളുടെ നന്ദി അറിയിക്കാന്‍ സര്‍ദ്ദാര്‍ ഉദ്ധം സിംഗ് മറന്നില്ല .അദ്ദേഹം കീശയില്‍ സൂക്ഷിച്ചിരുന്ന പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞിരുന്നു

ഉദ്ധം സിംഗ്

ഉദ്ധം സിംഗ്

പട്ടിണിക്കോലങ്ങളായ എന്റെ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു.ഇത്തരത്തില്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല. ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധ ശിക്ഷയായാലും എനിക്കു കൂസലില്ല.എനിക്കു മരണത്തെ അശേഷം ഭയമില്ല.രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത ‘

ജാലിയന്‍ വാലാബാഗ് ഭീകരത നടന്ന 1919 ല്‍ ത്തന്നെ പ്രതികാരം നിര്‍വ്വഹിക്കാന്‍ ലണ്ടനിലെത്തിയ സര്‍ദ്ദാര്‍ ഉദ്ധംസിംഗ് നീണ്ട ഇരുപതുവര്‍ഷം അതിനു വേണ്ടി കാത്തിരുന്നു. 1940 ജൂലൈ 31 നു ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ തൂക്കിലേറ്റി.30 വര്‍ഷം മുന്‍പ് മദല്‍ ലാല്‍ ധിംഗ്രയുടെ രക്തസാക്ഷിത്ത്വം നടന്ന അതേ സ്ഥലത്ത് തന്നെ ഉദ്ധം സിംഗിന്റെ ബലിദാനവും നടന്നു . 

ഡയറിന്റെ വെടിവെപ്പിന് ഔദ്യോഗിക കയ്യൊപ്പ് ചാര്‍ത്തിയ മൈക്കല്‍ ഓഡയറിനെ നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വെടിവെച്ചുകൊന്ന് ഉദ്ധം സിംഗ് തന്റെ പ്രതിജ്ഞ പാലിച്ചു . ലോക മനസാക്ഷിക്ക് മുന്നില്‍ വെള്ളക്കാരന്റെ നൃശംസത ഒരിക്കല്‍ കൂടി തുറന്ന് കാട്ടാന്‍ ആ കൃത്യത്തിനു കഴിഞ്ഞു.മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ട പഞ്ചാബ് ജനതയ്ക്ക് വേണ്ടി പ്രതികാരം ചെയ്ത് ഉദ്ധം സിംഗ് രാഷ്ട്രത്തോടുള്ള കടമ പൂര്‍ത്തിയാക്കുകയും ചെയ്തു 

ജാലിയന്‍ വാലാബാഗിന്റെ പട്ടടയില്‍ രാഷ്ട്രത്തിനു വേണ്ടി എരിഞ്ഞമര്‍ന്നവരെ നമുക്ക് മറക്കാതിരിക്കാം.ഒപ്പം ഉദ്ധം സിംഗിനേയും .

ജൂലൈ 31, ഇന്ന് സര്‍ദാര്‍ ഉദ്ധം സിംഗിന്റെ ബലിദാനദിനമാണ്.മധുരമായ ഒരു പ്രതികാരം നിറവേറ്റിയെങ്കിലും ഭാരതത്തിലെ ജനകോടികള്‍ അധികമൊന്നും അറിയാത്ത വിപ്ലവകാരിയ്ക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !

ആര്‍ സി 

Scroll To Top