Sunday December 04, 2016
Latest Updates

അവസാനം മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഇടപെടല്‍,എന്നിട്ടും ഗാര്‍ഡയ്ക്ക് അനക്കമില്ല

അവസാനം മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഇടപെടല്‍,എന്നിട്ടും ഗാര്‍ഡയ്ക്ക് അനക്കമില്ല

ഡബ്ലിന്‍: ഒരു മാസത്തോളം മുമ്പ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയെക്കുറിച്ചുള്ള ഗാര്‍ഡ അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താല്‍ക്കാലിക നിയമ മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഗാര്‍ഡ കമ്മിഷണറോട് ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ പൗരത്വം, കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എന്നിവയെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

മാര്‍ച്ച് 12നാണ് മലയാളിയായ ബാലേന്ദ്രന്‍ വേലായുധനെ (56) ഹൃദയസ്തംഭനം മൂലം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. അഡ്രസ് ലഭിച്ചിട്ടും ഗാര്‍ഡ അന്വേഷണം നടത്തിയിരുന്നില്ല.

ഡബ്ലിനിലെ ഇന്ത്യക്കാര്‍ക്കാര്‍ക്കും ഇദ്ദേഹത്തെ പരിചയമില്ലാത്തതും അന്വേഷണം നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി. ഗാര്‍ഡ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ഇന്ത്യന്‍ എംബസിക്കും ഇദ്ദേഹത്തിന്റെ ഇന്ത്യയിലെ അഡ്രസ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് 20ഓളം വരുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകള്‍ അന്വേഷണം ഇഴയുകയാണെന്നു കാട്ടി ജസ്റ്റീസ് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു.

മന്ത്രിയുടെ നിര്‍ദേശം ഇന്നലെ രാവിലെ ലഭിച്ചിട്ടും ഗാര്‍ഡ ഇന്നലെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.ഇന്നലെ പരേതന്റെ താമസസ്ഥലവും ജോലിയും സംബന്ധിച്ച രേഖകള്‍ നിമിഷനേരം കൊണ്ട് സംഘടിപ്പിക്കാമെന്നിരിക്കെ ഇന്നലെ വരെ യാതൊരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രതിഷേധമുയര്‍ത്തി അടുത്ത ദിവസം ഡോളിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ചില മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍.

ഇന്നലെ ഇന്ത്യന്‍ എംബസി നേതൃത്വമെടുത്ത് പരേതന്റെ അഡ്രസ് ലഭ്യമാക്കുകയും,കേരളത്തിലെ പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത നല്കുകയും ചെയ്തത്തിന്റെ ഫലമായി ഇന്ന് തന്നെ പരേതനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ടിലെ മലയാളികള്‍.

Scroll To Top